പൃഥ്വിരാജ്- ഉണ്ണി മുകുന്ദന്‍ ചിത്രം ഭ്രമം ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്
ചൊവ്വ, 6 ജൂലൈ 2021 (09:02 IST)
പൃഥ്വിരാജ്- ഉണ്ണി മുകുന്ദന്‍ ചിത്രം ഭ്രമം റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ ചല ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടാണ്ടായിരുന്നില്ല. പൃഥ്വിരാജ് ഉള്‍പ്പെടുന്ന ഒരു ഗാനരംഗമാണ് അവസാനമായി ഷൂട്ട് ചെയ്തത്.ജോമോന്‍ ടി ജോണ്‍ ഈ ഭാഗങ്ങള്‍ ചിത്രീകരിച്ചു. സംവിധായകന്‍ രവി കെ ചന്ദ്രന്‍ തന്നെയായിരുന്നു ഛായാഗ്രഹണം നിര്‍വഹിച്ചത്. പോണ്ടിച്ചേരിയിലായിരുന്നു ഷൂട്ട്.
 
ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍'ന്റെ റിമേക്ക് ആണ്. പിയാനിസ്റ്റായി ആയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഉണ്ണി മുകുന്ദനും വേഷമിടുന്നു. ശരത് ബാലന്‍ ആണ് മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള രീതിയിലേക്ക് തിരക്കഥ മാറ്റിയെഴുതിയത്.
 
രാഷി ഖന്ന, മംമ്ത മോഹന്‍ദാസ്, സുരഭി ലക്ഷ്മി, ജഗദീഷ് എന്നിവരാണ് ഭ്രമത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

അടുത്ത ലേഖനം
Show comments