Webdunia - Bharat's app for daily news and videos

Install App

ത്രില്ലടിപ്പിക്കാന്‍ മഞ്ജുവും സണ്ണി വെയ്‌നും, ചതുര്‍മുഖം ട്രെയിലര്‍ എത്തി

കെ ആര്‍ അനൂപ്
ശനി, 3 ഏപ്രില്‍ 2021 (12:39 IST)
മഞ്ജു വാര്യര്‍ -സണ്ണി വെയ്ന്‍ ആദ്യമായി ഒന്നിക്കുന്ന 'ചതുര്‍മുഖം' റിലീസിന് ഒരുങ്ങുകയാണ്. ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹോറര്‍ ചിത്രമെന്ന വിശേഷണവും ആയാണ് സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഏപ്രില്‍ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.സണ്ണി വെയ്‌നും മഞ്ജുവും ചിത്രത്തില്‍ ബിസിനസ് പങ്കാളികളായി അഭിനയിക്കുന്നു. സണ്ണിയുടെ കോളേജ് സീനിയറുടെ വേഷമാണ് മഞ്ജു അവതരിപ്പിക്കുന്നത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിസിടിവി ബിസിനസ്സ് സ്വന്തമാക്കാന്‍ പിന്നീട് അവര്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ത്രില്ലടിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന സൂചന ട്രെയിലര്‍ നല്‍കുന്നു.  
 
രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനില്‍കുമാറും അഭയ കുമാറും ചേര്‍ന്നാണ് ചതുര്‍ മുഖം 'തിരക്കഥ ഒരുക്കിയിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറളം മേഖലയിൽ ഉരുൾ പൊട്ടിയതായി സംശയം; 50ലധികം വീടുകളിൽ വെള്ളം കയറി, പ്രദേശത്ത് മലവെള്ളപ്പാച്ചിൽ

Rain Alert: അതിതീവ്ര മഴ: ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; രാത്രി അതിതീവ്രമഴ

തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മാനേജരെ പിരിച്ചുവിട്ട് സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

മുന്നറിയിപ്പ്! നിങ്ങള്‍ വ്യാജ ഉരുളക്കിഴങ്ങാണോ വാങ്ങുന്നത്? എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments