Webdunia - Bharat's app for daily news and videos

Install App

സിഐഡി രാമചന്ദ്രനായി ഷാജോണ്‍, ക്രൈം ത്രില്ലര്‍ വരുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 25 ഏപ്രില്‍ 2023 (15:38 IST)
കലാഭവന്‍ ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന 'സിഐഡി രാമചന്ദ്രന്‍ റിട്ട എസ്‌ഐ' ഒരുങ്ങുകയാണ്. പോലീസ് കുറ്റാന്വേഷണ ചിത്രമാണ് ഇത്. ചിത്രീകരണം പുരോഗമിക്കുന്നു.
 
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ഒരുക്കുന്നത്.30 കൊല്ലത്തോളം പോലീസ് സേനയില്‍ ജോലി ചെയ്ത രാമചന്ദ്രന്‍ മിടുക്കനായ കുറ്റാന്വേഷണ ഉദ്യോഗസ്ഥനാണ്.കോണ്‍സ്റ്റബിളായിട്ട് ജോലി ആരംഭിച്ച രാമചന്ദ്രന്‍ തുടക്കകാലം മുതല്‍ ക്രൈം വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. കുറ്റാന്വേഷണ കേസുകളില്‍ ടീമില്‍ രാമചന്ദ്രന്‍ വേണമെന്ന് മേലുദ്യോഗസ്ഥര്‍ പോലും ആഗ്രഹിച്ചിരുന്നു.
 
 വിശ്രമ ജീവിതം നയിച്ചു പോകുന്ന രാമചന്ദ്രന്‍ ജീവിതത്തിന് ഒരു കൊലപാതകം നടക്കുകയും അതിന്റെ പുറകെ യുള്ള വിവരങ്ങള്‍ തേടി രാമചന്ദ്രന്റെ യാത്രയുമാണ് സിനിമ പറയുന്നത്.
 
ബൈജു സന്തോഷ്, സുധീര്‍ കരമന, അനുമോള്‍, പ്രേംകുമാര്‍, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവന്‍, സംവിധായകന്‍ തുളസീദാസ്, ലക്ഷ്മി ദേവന്‍, ഗീതി സംഗീതിക, അരുണ്‍ പുനലൂര്‍, കല്യാണ്‍ ഖാനാ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments