സമന്തയുടെ പാന്‍-ഇന്ത്യന്‍ ചിത്രത്തില്‍ ദേവ് മോഹനും, ചിത്രീകരണം ഹൈദരാബാദില്‍ ഉടന്‍ ആരംഭിക്കും

കെ ആര്‍ അനൂപ്
ചൊവ്വ, 9 മാര്‍ച്ച് 2021 (15:22 IST)
സംവിധായകന്‍ ഷാനവാസ് കണ്ടെത്തിയ പ്രതിഭയുള്ള നടനാണ് ദേവ് മോഹന്‍.
സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം ഇനി പാന്‍-ഇന്ത്യന്‍ ചിത്രത്തില്‍ നായകനാകാന്‍ ഒരുങ്ങുന്നു. ശാകുന്തളത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന പുതിയ ചിത്രം സംവിധായകന്‍ ഗുണശേഖരന്‍ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ശകുന്തളയായി സാമന്ത എത്തുന്ന ചിത്രത്തില്‍ ദേവ് മോഹനും ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചു.
 
ഈ മാസം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദാണ് പ്രധാന ലൊക്കേഷനുകളിലൊന്ന്.നിലവില്‍ പുള്ളി എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് നടന്‍. ഏകദേശം 12 ദിവസത്തെ ചിത്രീകരണം കൂടിയാണ് ഇനി നടന് ബാക്കിയുള്ളത്. തന്റെ ആദ്യചിത്രം കണ്ടിട്ട് തന്നെയാണ് ഈ പാന്‍-ഇന്ത്യന്‍ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാകും എന്നാണ് അറിയാന്‍ കഴിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments