ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉപയോഗിച്ച് 15 ദിവസത്തെ ചിത്രീകരണം,രണ്ടരയേക്കര്‍ സ്ഥലത്ത് വലിയ സെറ്റ്,'ദിലീപ് 148' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 13 മെയ് 2023 (11:51 IST)
ദിലീപ് 148 എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കട്ടപ്പനയില്‍ പുരോഗമിക്കുകയാണ്. 50ലധികം ദിവസം ചിത്രീകരണം നീണ്ടുനില്‍ക്കും. ഇതോടെ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.
 
മാര്‍ച്ച് എട്ടിന് ആയിരുന്നു ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. രണ്ടാം ഷെഡ്യൂളില്‍ ചില സുപ്രധാന രംഗങ്ങള്‍ ചിത്രീകരിക്കേണ്ടതുണ്ട്.കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കര്‍ സ്ഥലത്ത് വലിയ സെറ്റ് ഒരുക്കിയിട്ടുണ്ട്.ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉപയോഗിച്ച് 15 ദിവസത്തെ ചിത്രീകരണം സെറ്റില്‍ ഉണ്ടാകും.
 
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍. ബി. ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്.
 
നീത പിളള, പ്രണിത സുഭാഷ് ,അജ്മല്‍ അമീര്‍, സുദേവ് നായര്‍,സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി,സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്,തൊമ്മന്‍ മാങ്കുവ,ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍,സ്മിനു,ജോണ്‍ വിജയ്, സമ്പത്ത് റാം തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പല്ലിന്റെ ക്യാപ് വലതു ശ്വാസകോശത്തില്‍ പ്രവേശിച്ച വൃദ്ധന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

അടുത്ത ലേഖനം
Show comments