റിലീസിനൊരുങ്ങി 'ദൃശ്യം 2', പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ജീത്തു ജോസഫ് !

കെ ആര്‍ അനൂപ്
വ്യാഴം, 4 ഫെബ്രുവരി 2021 (16:31 IST)
മോഹൻലാൽ-ജിത്തു ജോസഫ് ടീമിൻറെ ദൃശ്യം 2 പ്രേക്ഷകർക്ക് അരികിലേക്ക്. ഷൂട്ടിംഗ് തുടങ്ങി വളരെ വേഗം തന്നെ ചിത്രീകരണം പൂർത്തിയാക്കിയ ടീമിന് അതിനേക്കാൾ വേഗത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കാനായി. ഇനി വരും ദിവസങ്ങളിൽ ഒന്നിൽ വമ്പൻ പ്രഖ്യാപനമുണ്ടാകും. റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
56 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂൾ 46 ദിവസം കൊണ്ടുതന്നെ തീർക്കാൻ ജിത്തു ജോസഫിനും സംഘത്തിനും ആയി. പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സംവിധായകൻ തന്നെയാണ് ദൃശ്യം 2 റിലീസിന് ഒരുങ്ങുന്നതായി അറിയിച്ചത്.
 
ആമസോണ്‍ പ്രൈമിലൂടെയാണ് ദൃശ്യം 2ന്റെ റിലീസ്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രം കൂടിയായിരിക്കും രണ്ടാം ഭാഗം. ദൃശ്യം ആദ്യഭാഗത്തിലെ തുടർച്ചയല്ല ഇതെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. ആദ്യ ഭാഗത്ത് നിന്ന് വ്യത്യസ്തമായി 2 കുടുംബങ്ങൾക്കിടയിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ ഇത്തവണ പറയുന്നത്. മോഹൻലാൽ, മീന, അൻസിബ, എസ്തർ, ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, അഞ്ജലി നായർ, ആദം അയൂബ്, അജിത്ത് കൂത്താട്ടുകുളം എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

അമേരിക്കന്‍ സ്വപ്‌നം മതിയായി, 40% ഇന്ത്യന്‍ അമേരിക്കക്കാരും യുഎസ് വിടാന്‍ ആലോചിക്കുന്നു

തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി, കുടമാറ്റം ചെറിയ രീതിയിൽ

തിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോൾ- ഡീസൽ വില കത്തിക്കയറുമോ?, 20 രൂപ വരെ ഉയർന്നേക്കും

കുട്ടികളുടെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ നിയമം വേണം; സംസ്ഥാനത്തിന് നിർദ്ദേശവുമായി ബാലാവകാശ കമ്മിഷൻ

അടുത്ത ലേഖനം
Show comments