'ഹലാൽ ലവ് സ്റ്റോറി' 15ന് ആമസോൺ പ്രൈമിൽ, ആവേശത്തിലാണെന്ന് സംവിധായകൻ സക്കറിയ !

കെ ആര്‍ അനൂപ്
തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (22:20 IST)
ഒക്ടോബർ 15ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനിരിക്കുന്ന മലയാളം ചിത്രമാണ് 'ഹലാൽ ലവ് സ്റ്റോറി'. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രം ആയിരിക്കുമെന്നാണ് ട്രെയിലർ സൂചന നൽകുന്നത്. കോഴിക്കോട് ആണ് സിനിമ ചിത്രീകരിച്ചതെങ്കിലും ചിത്രമൊരു മലബാർ സ്റ്റോറി ആയിരിക്കില്ല എന്നാണ് സംവിധായകൻ സക്കറിയ പറയുന്നത്.
 
സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അടുത്ത ചിത്രം പുറത്തുവരുന്നതിന്റെ ആവേശത്തിലാണ് സംവിധായകൻ. സുഡാനി തീയറ്ററുകളിൽ ഹിറ്റായതും നിരൂപക പ്രശംസ നേടിയതുമായിരുന്നു. എന്നാൽ ഒരു പുതിയ പ്ലാറ്റ്ഫോമിൽ തൻറെ പുതിയ ചിത്രം വരുന്നതിന്റെ ഉത്കണ്ഠയേക്കാൾ കൂടുതൽ, ഇത് തനിക്ക് ആവേശകരമാണെന്ന് സക്കറിയ പറയുന്നു. ഇത് എങ്ങനെ സ്വീകരിക്കപ്പെടും എന്നറിയാനുള്ള ആവേശമാണെന്ന് സക്കറിയ.
 
ഇന്ദ്രജിത്തും ഗ്രേസ് ആന്റണിയും ദമ്പതികളായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജോജു ജോർജ് സംവിധായകനായി ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആസ്വാദകർക്ക് ചിരിക്കാൻ ഒരുപാടുണ്ട്. ഷറഫുദ്ദീനും പ്രധാനവേഷത്തിലെത്തുന്നു. പാർവതി ഗസ്റ്റ് റോളിലാണ് ചിത്രത്തിൽ എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments