‘കാലാ’ - മമ്മൂട്ടി വേണ്ടെന്നുവച്ച ചിത്രം!

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2018 (17:42 IST)
രജനികാന്തിന്‍റെ ഉടന്‍ റിലീസാകാനുള്ള ചിത്രം ‘കാലാ’ ഓരോ ദിവസവും വാര്‍ത്തകളില്‍ നിറയുകയാണ്. കബാലിക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമ രാഷ്ട്രീയവും അധോലോകവും വിഷയമാക്കുന്ന ത്രില്ലര്‍ ആണ്. 
 
ഈ സിനിമ മലയാളത്തിന്‍റെ മെഗാതാരം മമ്മൂട്ടി വേണ്ടെന്നുവച്ചതാണെന്ന് അറിയുമോ? അതാണ് സത്യം. പാ രഞ്ജിത് ഈ സിനിമയുടെ തിരക്കഥയുമായി മമ്മൂട്ടിയെ സമീപിച്ചിരുന്നു. ചര്‍ച്ചകളൊക്കെ നടന്നെങ്കിലും അത് വര്‍ക്കൌട്ടായില്ല. ആ സിനിമയില്‍ അഭിനയിക്കേണ്ട എന്നായിരുന്നു മമ്മൂട്ടിയുടെ തീരുമാനം. 
 
രജനികാന്ത് നായകനാകുന്ന സിനിമയില്‍ വില്ലനാകാന്‍ വേണ്ടിയാണ് മമ്മൂട്ടിയെ ക്ഷണിച്ചതെന്ന് ഒരു ശ്രുതിയുണ്ട്. ഇപ്പോള്‍ നാനാ പടേക്കര്‍ അവതരിപ്പിക്കുന്ന കഥാപാത്രമായിരുന്നുവത്രേ മമ്മൂട്ടിക്കായി സംവിധായകന്‍ ആലോചിച്ചത്. എന്നാല്‍ രജനികാന്തിന്‍റെ വില്ലനാകാന്‍ താനില്ലെന്ന നിലപാടിലായിരുന്നു മമ്മൂട്ടി എന്നാണ് അണിയറയില്‍ പ്രചരിക്കുന്ന കാര്യം. 
 
‘കാലാ’യില്‍ അഭിനയിച്ചില്ലെങ്കിലും ഒരു മമ്മൂട്ടിച്ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പാ രഞ്ജിത് തുറന്നുപറയുന്നു. തിരുനെല്‍‌വേലിയില്‍ നിന്ന് മുംബൈയിലേക്ക് കുട്ടിക്കാലത്ത് നാടുവിട്ടെത്തുകയും അവിടെ ഡോണ്‍ ആയി മാറുകയും ചെയ്ത കാലായുടെ കഥയാണ് ഈ സിനിമ പറയുന്നത്.
 
ഹ്യുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. സമുദ്രക്കനി, ജാക്കി ഷ്‌റോഫ്, സുകന്യ, സമ്പത്ത്, സായജി ഷിന്‍‌ഡെ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അണിനിരക്കുന്നു. ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തമാസം പ്രദര്‍ശനത്തിനെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

8 മണിക്കൂർ 40 മിനിറ്റിൽ ബാംഗ്ലൂർ, എറണാകുളം- ബെംഗളുരു വന്ദേഭാരത് ഫ്ളാഗ് ഓഫ് 8ന്

ടിവികെയുടെ ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്, കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയുമെന്ന് വിമർശനം

ഇന്ത്യയെ ആക്രമിക്കാൻ ലഷ്കറെ തൊയ്ബയും ജെയ്ഷെ മുഹമ്മദും കൈകോർക്കുന്നു, ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക് ഒരു ക്യൂബയോ വെനസ്വേലയോ ആകുന്നത് ഉടനെ കാണാം, നഗരവാസികൾ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യുമെന്ന് ട്രംപ്

തൃശൂരിൽ നിന്നും എയർപോർട്ടിലേക്ക് മെട്രോ വരില്ല, എയിംസിന് തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments