'കെജിഎഫ് 2' തിയേറ്ററുകളില്‍ തന്നെ'; റിലീസിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍, വൈകാതെ തന്നെ പ്രഖ്യാപനം !

കെ ആര്‍ അനൂപ്
ബുധന്‍, 7 ജൂലൈ 2021 (08:56 IST)
റോക്കിംഗ് സ്റ്റാര്‍ യാഷിന്റെ 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' നായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. സിനിമയെക്കുറിച്ചൊരു അപ്‌ഡേറ്റ് നിര്‍മാതാക്കള്‍ പങ്കുവെച്ചു. കെജിഎഫ് 2 റിലീസ് എപ്പോഴാണ് ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. അതുകൊണ്ടാണ് ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണവുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത്.
 
നിലവിലെ കോവിഡ് സാഹചര്യം കാരണം ആണ് റിലീസ് വൈകുന്നത്. തിയറ്ററില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചു. പ്രഖ്യാപനം അധികം വൈകാതെ തന്നെ ഉണ്ടാകും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 
'കെജിഎഫ് 2'ന്റെ റിലീസിനായി ആദ്യം 2020 ഒക്ടോബര്‍ 23 തീരുമാനിച്ചെങ്കിലും അത് നടന്നില്ല. പിന്നീട് ഈ വര്‍ഷം ജൂലൈ 16ന് ചിത്രം എത്തുമെന്ന് പ്രഖ്യാപിച്ചു. അതും നടക്കാന്‍ സാധ്യതയില്ല.സെപ്റ്റംബര്‍ 9 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് പട്ടികജാതി പരിരക്ഷ ലഭിക്കില്ല: സുപ്രീംകോടതി

വിജയ് വീർപ്പിച്ച ബലൂൺ, പെരമ്പൂരിൽ തോൽക്കും, ടിവികെ ആകെ നേടുക 10 ശതമാനത്തിൽ താഴെ വോട്ടുകൾ, ഡിഎംകെ സഖ്യത്തിന് 180 സീറ്റെന്ന് സർവെ ഫലം

ഇറാനെതിരെ യുദ്ധത്തിന് പോകാമെന്ന് നിങ്ങളല്ലെ പറഞ്ഞത്, പ്രതിരോധ സെക്രട്ടറിക്ക് മുകളിൽ പഴി ചാരി ഡൊണാൾഡ് ട്രംപ്

ടെക്സസിൽ വലേറോ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം: ജനങ്ങളോട് സുരക്ഷിത സ്ഥാനത്ത് തുടരാൻ നിർദേശം

രോഗപ്രതിരോധവും കേരളത്തിന്റെ മുന്നേറ്റവും

അടുത്ത ലേഖനം
Show comments