നസ്രിയ വരുന്നു, ‘കൂടെ’ മനോഹരമായ ഒരു സിനിമയും; ടീസര്‍ ഇതാ...

Webdunia
ബുധന്‍, 13 ജൂണ്‍ 2018 (21:50 IST)
അഞ്ജലി മേനോന്‍ തിരിച്ചുവരികയാണ്. നസ്രിയ തിരിച്ചുവരികയാണ്. ‘കൂടെ’ എന്ന സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളാണ് ഈ രണ്ട് കാര്യങ്ങള്‍. അതിനപ്പുറം ‘കൂടെ’ ഒരു ഫീല്‍ഗുഡ് മൂവിയാണ്. നന്‍‌മയുള്ള ഒരു സിനിമയാണ്. മറാത്തിയില്‍ ഏറെ പേരുനേടിയ ‘ഹാപ്പി ജേര്‍ണി’ എന്ന ചിത്രത്തിന്‍റെ റീമേക്കാണ്.
 
പൃഥ്വിരാജും പാര്‍വതിയും കൂടി ചേരുമ്പോള്‍ ഈ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷ വാനോളമുയരുന്നു. റഫീക്ക് അഹമ്മദ് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് രഘു ദീക്ഷിതാണ്. ഈ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
 
ബാംഗ്ലൂര്‍ ഡെയ്സിന്‍റെ മഹാവിജയത്തിന് ശേഷം നാലുവര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ‘കൂടെ’യുമായി അഞ്ജലി മേനോന്‍ എത്തുന്നത്. ബാംഗ്ലൂര്‍ ഡെയ്സിന്‍റെ വിജയം ആവര്‍ത്തിക്കാന്‍ കൂടെയ്ക്ക് കഴിയുമെന്ന് തന്നെയാണ് ചിത്രത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
 
ബന്ധങ്ങളെക്കുറിച്ചുള്ള സിനിമയാണ് ‘കൂടെ’. പൃഥ്വിയുടെ സഹോദരിയായാണ് നസ്രിയ ഈ സിനിമയില്‍ അഭിനയിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
രഘു ദീക്ഷിതിന് പുറമേ എം ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങളും ചിത്രത്തിലുണ്ട്. ലിറ്റില്‍ സ്വയമ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് എം രഞ്ജിത്താണ്. ജൂലൈ ആറിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്രഫണ്ട് ഇതുവരെ വന്നില്ല; വിദ്യാഭ്യാസ വകുപ്പിന് ആശങ്ക

അടുത്ത ലേഖനം
Show comments