Webdunia - Bharat's app for daily news and videos

Install App

'പുഴു'വില്‍ ഇതുവരെ ചെയ്യാത്ത മമ്മൂട്ടി കഥാപാത്രം, പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് പാര്‍വതി

കെ ആര്‍ അനൂപ്
തിങ്കള്‍, 15 മാര്‍ച്ച് 2021 (08:58 IST)
മമ്മൂട്ടി-പാര്‍വതി ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഴു. വനിതാദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ടൈറ്റില്‍ കൊണ്ട് തന്നെ സിനിമ ഏറെ ശ്രദ്ധ നേടി. അതിനാല്‍ തന്നെ 'പുഴു'വിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങള്‍ അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. നടി പാര്‍വതി തന്നെയാണ് വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്.
 
മമ്മൂട്ടി ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുകയെന്ന് പാര്‍വതി പറഞ്ഞു. ഈ കഥാപാത്രത്തെ കണ്ട് പ്രേക്ഷകര്‍ ഞെട്ടിപ്പോകുമെന്ന് നടി അഭിപ്രായപ്പെട്ടു.2021 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. രാഷ്ട്രീയപരമായി തനിക്കേറെ ഇഷ്ടപ്പെട്ട കണ്ടന്റ് ആണ് ചിത്രത്തില്‍ ഉള്ളതെന്ന് പാര്‍വ്വതി നേരത്തെ പറഞ്ഞിരുന്നു.

ഹര്‍ഷദിന്റെയാണ് കഥ. ഹര്‍ഷാദ്, സുഹാസ്, ഷാര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുന്നു.ജെയ്ക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.എസ് ജോര്‍ജ്ജിന്റെ സിന്‍-സെല്‍ സെല്ലുലോയിഡും ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

മഴ മുന്നറിയിപ്പില്‍ മാറ്റം; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്‍

സേവിങ് അക്കൗണ്ടില്‍ ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, 3 ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments