ഇനി സംവിധാനം ശ്യാമ പ്രസാദ്, നായകൻ മമ്മൂട്ടി !- മറ്റൊരു അവാർഡിനുള്ള വഴിയൊരുങ്ങുമോ?

ഒരേ കടലിനു ശേഷം ശ്യാമ പ്രസാദും മമ്മൂട്ടി ഒന്നിക്കുന്നു?!

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (10:04 IST)
സാറാ ജോസഫിന്‍റെ ‘ആളോഹരി ആനന്ദം’ എന്ന നോവല്‍ സിനിമയാകുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേ വന്നതാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നായിരുന്നു സൂചന. 49ആമത് സംസ്ഥാന ചലച്ചിത്ര അവാർഡ് കൂടി ശ്യാമ പ്രസാദ് സ്വന്തമാക്കുമ്പോൾ ഇനിയുള്ള പ്രൊജക്ടും ആ നിരയിലെക്ക് തന്നെയാകുമെന്നാണ് റിപ്പോർട്ട്.  
 
അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്യാമപ്രസാദ് തന്റെ പുതിയ സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്. ശ്യാമപ്രസാദിനോടൊപ്പം അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്തും പങ്കെടുത്തിരുന്നു. മമ്മൂട്ടിയായിരിക്കും നായകനെന്ന് ശ്യാമപ്രസാദ് പറയുമ്പോള്‍ അദ്ദേഹം തന്നെയാണ് നായകനെന്നും ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞാല്‍ ഒരിക്കലും അദ്ദേഹം നിരസിക്കില്ലെന്നുമായിരുന്നു രഞ്ജിത്ത് സാക്ഷ്യപ്പെടുത്തിയത്. 
 
സിനിമയുടെ പ്രമേയം ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ നവാഗതരെന്നോ പരിചയസമ്പന്നരെന്നോ നോക്കാതെയാണ് അദ്ദേഹം സിനിമ സ്വീകരിക്കാറുള്ളത്. അതിനാൽ തന്നെ മമ്മൂട്ടി സിനിമ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്യാമപ്രസാദും രഞ്ജിത്തും വ്യക്തമാക്കിയിരുന്നു.
 
ക്രിസ്ത്യന്‍ കുടുംബപശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ആളോഹരി ആനന്ദം മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ, ശ്യാമപ്രസാദിന്‍റെ അഭിരുചിക്കനുസരിച്ചുള്ള ഏറെ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നോവലാണ് ഇത്. ശ്യാമപ്രസാദും മമ്മൂട്ടിയും ഈ പ്രൊജക്ടിന്‍റെ ചര്‍ച്ചകള്‍ തുടരുകയാണ്. മമ്മൂട്ടി - ശ്യാമപ്രസാദ് ടീമിന്‍റെ ‘ഒരേ കടല്‍’ ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രമാണ്. ശ്യാമപ്രസാദിന്‍റെ മകന്‍ വിഷ്ണു ആണ് ‘ആളോഹരി ആനന്ദം’ നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപാവലി ദിവസം കല്യാണം, വീഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ, വീഡിയോ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

15 മിനിറ്റ് നേരം കൊണ്ട് ചൈനയിൽ, പാകിസ്ഥാനിലെത്താൻ 3 മിനിറ്റ് മാത്രം, ധ്വനി ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

നവംബർ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ ചൈനയ്ക്ക് മുകളിൽ 155 ശതമാനം നികുതി, വീണ്ടും ഭീഷണിയുമായി ട്രംപ്

ധനാനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും, ബാധിക്കുന്നത് ലക്ഷകണക്കിന് സർക്കാർ ജീവനക്കാരെ

ഡോക്ടറുടെ 8 വര്‍ഷത്തെ പോരാട്ടം: തെറ്റിദ്ധരിപ്പിക്കുന്ന ORS പാനീയങ്ങള്‍ FSSAI നിരോധിക്കുന്നു

അടുത്ത ലേഖനം
Show comments