Webdunia - Bharat's app for daily news and videos

Install App

ദാവൂദ് ഇബ്രാഹിമായി മമ്മൂട്ടി ?!

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (14:51 IST)
ഒരു അധോലോകരാജാവിന്‍റെ കുമ്പസാരം! മമ്മൂട്ടിയുടെ അടുത്ത മാസ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ‘അമീര്‍’ എന്നാണ് ചിത്രത്തിന് പേര്. തിരക്കഥ എഴുതുന്നത് സാക്ഷാല്‍ ഹനീഫ് അദേനി!
 
വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അധോലോകനായകനായ അമീര്‍ ആയി മമ്മൂട്ടി എത്തുന്നു. ‘കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍’ എന്ന ടാഗ് ലൈനിലൂടെ കഥയുടെ സ്വഭാവം ഏതാണ്ട് പിടികിട്ടും.
 
രക്തരൂഷിതമായ ഒരു ചലച്ചിത്രഗാഥയായിരിക്കും ഇതെന്ന് ഇപ്പോള്‍ തന്നെ വ്യക്തമാണ്. പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
 
ദി ഗ്രേറ്റ്ഫാദര്‍, അബ്രഹാമിന്‍റെ സന്തതികള്‍ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം മാസ് ആക്ഷന്‍ സിനിമകളുടെ ഉസ്താദായ ഹനീഫ് അദേനി ഒരു മമ്മൂട്ടിച്ചിത്രത്തിനായി തിരക്കഥയെഴുതുന്നു എന്നതുതന്നെ ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിക്കും. 
 
അമീര്‍ സുല്‍ത്താന്‍ എന്ന ഡോണ്‍ ദുബായിലിരുന്ന് ഇന്ത്യയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ത്രില്ലിംഗ് സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് സൂചന. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ഛായയുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 100 ദിവസത്തിലധികം ദുബായില്‍ ചിത്രീകരിക്കുന്ന സിനിമ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ത്രില്ലറായിരിക്കും. കാത്തിരിക്കാം ഹനീഫ് അദേനി - മമ്മൂട്ടി കൂട്ടുകെട്ട് ഒരുക്കാന്‍ പോകുന്ന വിസ്‌മയക്കാഴ്ചകള്‍ക്കായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments