Webdunia - Bharat's app for daily news and videos

Install App

ബോക്സ് ഓഫീസിന് തീയിടാൻ അവർ വരുന്നു: ലാലിനെ ചേര്‍ത്തുപിടിച്ച് ഇച്ചാക്ക; സോഷ്യല്‍ മീഡിയ കത്തിച്ച് കുഞ്ചാക്കോ ബോബന്റെ സെല്‍ഫി

നിഹാരിക കെ എസ്
ചൊവ്വ, 19 നവം‌ബര്‍ 2024 (08:11 IST)
11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ ഓരോ വിശേഷങ്ങളും അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരാധകർ അത്രയേറെ കാത്തിരിപ്പിലാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡയിൽ തരം​ഗമാവുന്നു. സംവിധായകൻ മഹേഷ് നാരായണന്റെ ലൊക്കേഷനിൽ നിന്നും മമ്മൂട്ടിക്കും മോഹൻലാലിനുമൊക്കൊപ്പമുള്ള സെൽഫി കുഞ്ചാക്കോ ബോബനാണ് സോഷ്യൽ മീഡയിൽ പങ്കുവെച്ചത്.
 
മലയാളത്തിന്റെ ബി​ഗ് എംസിനൊപ്പം എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ സെൽഫി പങ്കുവെച്ചത്. ഒരു മഹേഷ് നാരായണൻ ചിത്രം എന്നും പോസ്റ്റിലുണ്ട്. മമ്മൂട്ടിയും ഈ സെൽഫി തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഒരു പ്രധാനവേഷത്തിലുണ്ട്. കൊളംബോയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
 
ബിഗ് ബജറ്റില്‍ ചിത്രത്തില്‍ മലയാളത്തിന്റെ താരരാജാക്കന്മാര്‍ക്കൊപ്പം സൂപ്പര്‍താരങ്ങളായ ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയര്‍ ആണ് നായിക. ഫഹദ് ഫാസില്‍ കൂടി എത്തിയ ശേഷമാകും സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫ്, ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്നലെ വന്ന സന്ദീപിന് പ്രഥമ സ്ഥാനം; പാലക്കാട് കൊട്ടിക്കലാശത്തിലും തമ്മിലടി

പാലക്കാട് നിര്‍ണായകമാകുക സ്ത്രീ വോട്ടുകള്‍; കണക്കുകള്‍ ഇങ്ങനെ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; വരുംമണിക്കൂറുകളില്‍ ഈ ജില്ലയില്‍ മഴയ്ക്ക് സാധ്യത

ജി.എസ്.ടി അടച്ചു നൽകാമെന്ന് പറഞ്ഞു 4.5 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments