Webdunia - Bharat's app for daily news and videos

Install App

നിമിഷ സജയനെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ച് മമ്മൂട്ടി,'വണ്‍' പുത്തൻ പോസ്റ്റർ തരംഗമാകുന്നു !

കെ ആര്‍ അനൂപ്
ബുധന്‍, 17 ഫെബ്രുവരി 2021 (12:59 IST)
കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് 'വണ്‍'. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റർ പങ്കുവെച്ച് മെഗാസ്റ്റാർ. നിമിഷ സജയനെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുന്ന കടക്കൽ ചന്ദ്രനെയാണ് ചിത്രത്തിൽ കാണാനാകുന്നത്.സിനിമ എങ്ങനെ ഉള്ളതായിരിക്കും എന്ന സൂചന കൂടിയാണ് ഈ പോസ്റ്റർ നടക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് ഇടപെടുന്ന ജനപ്രിയനായ മുഖ്യമന്ത്രിയായി ആയിരിക്കും മെഗാസ്റ്റാർ എത്തുന്നത്. സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും സിനിമ ചർച്ച ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. സിനിമ ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തും.
  
അടുത്തിടെ പുറത്തുവന്ന ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 2015-ൽ പുറത്തിറങ്ങിയ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിനുശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.ബോബി-സഞ്ജയ് ടീമിൻറെ ആണ് തിരക്കഥ.
 
വൈദി സോമസുന്ദരം ഛായാഗ്രഹണം നിർവഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിർമ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments