Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം വരുന്നു, എംടി തിരക്കഥയെഴുതുന്നു!

Webdunia
വ്യാഴം, 25 ജനുവരി 2018 (21:13 IST)
ഒരു ബ്രഹ്മാണ്ഡചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പയ്യം‌വെള്ളി ചന്തു എന്ന് പേരിട്ടു. എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതുന്ന സിനിമ വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.
 
വടക്കന്‍‌പാട്ടിലെ വീരകഥാപാത്രമായ പയ്യം‌വെള്ളി ചന്തുവിന്‍റെ ജീവിതം സിനിമയാക്കാന്‍ ഹരിഹരന്‍ മുമ്പും ആലോചിച്ചതാണ്. പിന്നീട് ആ പ്രൊജക്ട് പഴശ്ശിരാജയ്ക്ക് വഴിമാറി.
 
പലതവണ പയ്യം‌വെള്ളി ചന്തുവിനായി എം‌ടിയും ഹരിഹരനും മമ്മൂട്ടിയും ആലോചിച്ചെങ്കിലും അതൊരു പ്രൊജക്ടായി രൂപപ്പെട്ടില്ല. പിന്നീട് എം ടി രണ്ടാമൂഴത്തിന്‍റെ തിരക്കുകളിലേക്ക് നീങ്ങി.
 
ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി പയ്യം‌വെള്ളി ചന്തുവിനെ കൊണ്ടുവരാന്‍ ഹരിഹരന്‍ ഒരുങ്ങിയിരിക്കുകയാണ്. എം ടി തിരക്കിലായപ്പോള്‍ ഹരിഹരന്‍ ഈ പ്രൊജക്ടിന്‍റെ തിരക്കഥയെഴുത്ത് രഞ്ജിത്തിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടോ രഞ്ജിത്തില്‍ നിന്ന് വീണ്ടും തിരക്കഥാരചനയുടെ ഉത്തരവാദിത്തം എം ടിയിലേക്ക് എത്തിയിരിക്കുകയാണ്. 
 
വടക്കന്‍‌വീരഗാഥയിലെ ചതിയനല്ലാത്ത ചന്തുവിന് ശേഷം ഇപ്പോള്‍ വീണ്ടും മമ്മൂട്ടി വടക്കന്‍‌പാട്ടിലെ ഒരു വീരേതിഹാസത്തിന്‍റെ ഭാഗമാകുമ്പോള്‍ അത് ഒരു ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുമെന്നുതന്നെയാണ് ഏവരുടെയും പ്രതീക്ഷ. ഒപ്പം ഹരിഹരന്‍ - എംടി - മമ്മൂട്ടി ടീം എന്ന മാജിക് കോമ്പിനേഷന്‍റെ അട്രാക്ഷനുമുണ്ട്. മാമാങ്കത്തിന് ശേഷം മമ്മൂട്ടിയുടെ വലിയ പ്രൊജക്ടായിരിക്കും പയ്യം‌വെള്ളി ചന്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ സമ്മര്‍ദ്ദത്തിലായി കേരളം

കോട്ടയത്ത് നാലുവയസുകാന്‍ കഴിച്ച ചോക്ലേറ്റിലെ ലഹരി ആരോപണം തള്ളി പോലീസ്

സെലന്‍സ്‌കി അമേരിക്കയോട് പരസ്യമായി മാപ്പുപറയുമെന്ന് വൈറ്റ് ഹൗസിന്റെ പ്രതീക്ഷ; അക്രമി ആരാണെന്ന് ഓര്‍ത്തിരിക്കണമെന്ന് സെലന്‍സ്‌കി

കേരളത്തില്‍ മൂന്നാം തവണയും എല്‍ഡിഎഫ് വിജയിക്കും, ഒറ്റയ്ക്ക് 50ശതമാനം വോട്ട് നേടുകയെന്നതാണ് ലക്ഷ്യം: എംവി ഗോവിന്ദന്‍

'സഹിക്കാന്‍ വയ്യേ ഈ ചൂട്'; താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments