Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്കൊപ്പം മുകേഷും സായികുമാറും, ‘സിബി‌ഐ 5’ പ്രഖ്യാപനം ഉടന്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 30 ജൂണ്‍ 2020 (17:58 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ്  ‘സിബിഐ 5’. സിബിഐ സീരീസിലെ അവസാനത്തെ സിനിമയായ ഇതിലും സേതുരാമയ്യരുടെ വിശ്വസ്തനായ സബോർഡിനേറ്റ് ചാക്കോയായി മുകേഷും ഡിവൈഎസ്‌പി സത്യദാസ് എന്ന കഥാപാത്രവുമായി സായികുമാറും വീണ്ടും എത്തുമെന്ന് തിരക്കഥാകൃത്ത് എസ്എൻ സ്വാമി.
 
മുമ്പ് പുറത്തിറങ്ങിയ നാലു സിബിഐ സിനിമകളിലും മുകേഷ് ഉണ്ടായിരുന്നു. ആദ്യഭാഗമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പിൽ' ചാക്കോ ഒരു പോലീസ് കോൺസ്റ്റബിളായിരുന്നു. മറ്റ് മൂന്ന് ചിത്രങ്ങളിൽ അദ്ദേഹം സിബിഐ അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു. 
 
സായികുമാര്‍ അവതരിപ്പിക്കുന്ന സത്യദാസ് എന്ന കഥാപാത്രം നടൻ സുകുമാരന്‍ അവതരിപ്പിച്ച ദേവദാസ് എന്ന കഥാപാത്രത്തിന്റെ മകനാണ്. സിബിഐ പരമ്പരയിലെ മൂന്നാമത്തെ സിനിമ മുതലാണ് സായ് കുമാർ എത്തിയത്. മമ്മൂട്ടി, സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ്എൻ സ്വാമി എന്നിവർ മൂവരും ഒന്നിക്കുമ്പോൾ മലയാള സിനിമ പ്രേമികൾക്ക് പ്രതീക്ഷയ്‌ക്ക് വകയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bank Holiday: നാളെ ബാങ്ക് അവധി

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറുടെ അന്ത്യശാസനം

മഹാ കുംഭമേളയ്ക്ക് നാളെ സമാപനം: ഇതുവരെ എത്തയത് 62 കോടിയിലധികം ഭക്തജനങ്ങള്‍

കൊലയ്ക്കു പിന്നില്‍ ലഹരിയോ? പൊലീസിനു സൂചനകള്‍ ലഭിച്ചു, ചുറ്റിക കൊണ്ട് ഒന്നിലേറെ തവണ അടിച്ചു !

സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ കുറയും; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments