Webdunia - Bharat's app for daily news and videos

Install App

ആളോഹരി ആനന്ദത്തിന്‍റെ സ്ഥിതി എന്താണ്? മമ്മൂട്ടി അഭിനയിക്കില്ലേ?

Webdunia
തിങ്കള്‍, 19 നവം‌ബര്‍ 2018 (15:58 IST)
സാറാ ജോസഫിന്‍റെ ‘ആളോഹരി ആനന്ദം’ എന്ന നോവല്‍ സിനിമയാകുന്ന വാര്‍ത്ത മലയാളം വെബ്‌ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകാനാണ് സാധ്യത എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 
 
അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്യാമപ്രസാദ് തന്റെ പുതിയ സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്. ശ്യാമപ്രസാദിനോടൊപ്പം അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്തും പങ്കെടുത്തിരുന്നു. മമ്മൂട്ടിയായിരിക്കും നായകനെന്ന് ശ്യാമപ്രസാദ് പറയുമ്പോള്‍ അദ്ദേഹം തന്നെയാണ് നായകനെന്നും ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞാല്‍ ഒരിക്കലും അദ്ദേഹം നിരസിക്കില്ലെന്നുമായിരുന്നു രഞ്ജിത്ത് സാക്ഷ്യപ്പെടുത്തിയത്. സിനിമയുടെ പ്രമേയം ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ നവാഗതരെന്നോ പരിചയസമ്പന്നരെന്നോ നോക്കാതെയാണ് അദ്ദേഹം സിനിമ സ്വീകരിക്കാറുള്ളത്. അതിനാൽ തന്നെ മമ്മൂട്ടി സിനിമ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്യാമപ്രസാദും രഞ്ജിത്തും വ്യക്തമാക്കിയിരുന്നു.
 
എന്നാല്‍ പ്രൊജക്ടിന്‍റെ നിലവിലെ സ്ഥിതി വ്യക്തമല്ല. മമ്മൂട്ടി ആ ചിത്രം സ്വീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്തായാലും മമ്മൂട്ടി ആ പ്രൊജക്ട് സ്വീകരിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.  
 
ക്രിസ്ത്യന്‍ കുടുംബപശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ആളോഹരി ആനന്ദം മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ, ശ്യാമപ്രസാദിന്‍റെ അഭിരുചിക്കനുസരിച്ചുള്ള ഏറെ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നോവലാണ് ഇത്. 
 
ഒക്‍ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ശ്യാമപ്രസാദും മമ്മൂട്ടിയും ഈ പ്രൊജക്ടിന്‍റെ ചര്‍ച്ചകള്‍ തുടരുകയാണ്. മമ്മൂട്ടി - ശ്യാമപ്രസാദ് ടീമിന്‍റെ ‘ഒരേ കടല്‍’ ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രമാണ്. ശ്യാമപ്രസാദിന്‍റെ മകന്‍ വിഷ്ണു ആണ് ‘ആളോഹരി ആനന്ദം’ നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ഇ.ഡി വിടുന്നില്ല!

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്

അടുത്ത ലേഖനം
Show comments