'നായാട്ട്' തിയേറ്ററുകളിലേക്ക്, പുതിയ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്
ബുധന്‍, 24 ഫെബ്രുവരി 2021 (14:50 IST)
റിലീസിനൊരുങ്ങി കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ ടീമിന്റെ നായാട്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്റര്‍ റിലീസ് ആയിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചു.ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ മികച്ച പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവെച്ചിട്ടുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി.
 
'നായാട്ട്,വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു പ്രവീണ്‍ മൈക്കിള്‍. മണിയന്‍ (ജോജു), സുനിത (നിമിഷ) എന്നിവരുടെ പ്രകടനത്തോടൊപ്പം സിനിമ തീയറ്ററുകളില്‍ കാണാന്‍ കാത്തിരിക്കാനാവില്ല.കൂടാതെ ചില മാസ്റ്റര്‍ ടെക്‌നീഷ്യന്‍മാരുടെ സര്‍ഗ്ഗാത്മകതയും.'-കുഞ്ചാക്കോ ബോബന്‍ കുറിച്ചു.കാലിക പ്രസക്തമായ ഒരു വിഷയമാണ് സിനിമ പറയുന്നത്. ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന.
 
അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ചായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

ധനകാര്യവും തുറമുഖവും സതീശന്,ആരോഗ്യവകുപ്പ് ധാരണയിലെത്തിയില്ല,ധാരണ ഇങ്ങനെ

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

അടുത്ത ലേഖനം
Show comments