Webdunia - Bharat's app for daily news and videos

Install App

നയൻതാര, മഞ്ജു വാര്യർ, സാമന്ത; മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ

നിഹാരിക കെ എസ്
ചൊവ്വ, 19 നവം‌ബര്‍ 2024 (10:45 IST)
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. കൊളംബോ ആണ് ചിത്രത്തിന്റെ ആദ്യ ലൊക്കേഷൻ. ഇവിടെയുള്ള സീനുകൾ ഷൂട്ട് ചെയ്യുന്നതിനായി മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ കൊളംബോയിൽ എത്തിക്കഴിഞ്ഞു. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഐറ്റമാണിതെന്ന് നേരത്തെ കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ കാസ്റ്റിങ് ഏകദേശം പൂർത്തിയായി കഴിഞ്ഞു. 
 
മമ്മൂട്ടി-മോഹൻലാൽ ഒന്നിക്കുന്ന ചിത്രത്തിൽ നായികമാരായി മഞ്ജു വാര്യർ, നയൻതാര എന്നിവരെയാണ് കാസ്റ്റ് ചെയ്തിരിക്കുന്നത്. കന്നട താരം ശിവരാജ് കുമാർ, സൗബിൻ ഷാഹിർ, വിവേക് ഒബ്റോയ്, ഉണ്ണി മുകുന്ദൻ, ആസിഫ് അലി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തെലുങ്ക് സൂപ്പർ താരം വെങ്കിടേഷും നസ്ളനും അതിഥിതാരമായി എത്തുന്നു. ടോവിനോ തോമസും ചിത്രത്തിലുണ്ട്. സാമന്ത ഒരു ഗാനരംഗത്തിനായും കരാർ ഒപ്പിട്ടെന്നാണ് സൂചന. ഇതാദ്യമായാണ് സാമന്തയും ശിവരാജ് കുമാറും വെങ്കിടേഷും മലയാളചിത്രത്തിന്റെ ഭാഗമാകുന്നത്. കേരളം കൗമുദി ആണ് ഇകകാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
ശ്രീലങ്കയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ അടുത്ത ലൊക്കേഷൻ ഷാർജ ആണ്. 6 ദിവസമാണ് ശ്രീലങ്കയിൽ പ്ലാൻ ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കോമ്പിനേഷൻ സീനുകളിലാണ് ഇവിടെ ചിത്രീകരിക്കുന്നത്. കുഞ്ചാക്കോ ബോബനും ഈ സീനിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഷാർജയിലെ ഷൂട്ടിങ് കഴിഞ്ഞാൽ ഡൽഹി, ബോംബെ, കേരളം എന്നിവടങ്ങളിലും ഷൂട്ടിങ് നടത്തും.
 
ട്വന്റി 20 എന്ന ചിത്രത്തിനുശേഷം മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും അണിനിരത്തി ബിഗ് ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം.  
  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷന്മാരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നില്ലെ, നവംബർ 19, അന്താരാഷ്ട്ര പുരുഷദിനം

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

വയനാട്ടിൽ എൽഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി, ലക്കിടിയിൽ വാഹനങ്ങൾ തടയുന്നു

ഇന്നലെ വന്ന സന്ദീപിന് പ്രഥമ സ്ഥാനം; പാലക്കാട് കൊട്ടിക്കലാശത്തിലും തമ്മിലടി

പാലക്കാട് നിര്‍ണായകമാകുക സ്ത്രീ വോട്ടുകള്‍; കണക്കുകള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments