63 ദിവസത്തെ ചിത്രീകരണം, കുഞ്ചാക്കോബോബന്‍-അരവിന്ദ് സ്വാമി ദ്വിഭാഷാ ചിത്രം ഒറ്റ് ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്
വെള്ളി, 19 നവം‌ബര്‍ 2021 (10:35 IST)
കോവിഡ് കാലത്തും കേരളത്തിനു പുറത്തുള്ള വ്യത്യസ്തമായ ലൊക്കേഷനുകളില്‍ 63 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം ഒറ്റ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ദ്വിഭാഷാ ചിത്രത്തില്‍ അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
നീണ്ട ഇടവേളക്കുശേഷം കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി മോളിവുഡിലേക്ക് എത്തുന്നത്.'ഒറ്റ്' എന്ന ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ തന്നെ താരം അവതരിപ്പിക്കും. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ അരവിന്ദ് സ്വാമി വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ ആണ് നായകന്‍.എസ് സജീവ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നു.തെലുങ്ക് നടി ഈഷ റെബ്ബയാണ് നായിക.
 
.ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് മൃതദേഹങ്ങളും 11 ശരീരഭാഗങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു; ഡിഎന്‍എ പരിശോധന വേഗത്തിലാക്കും

തിരികൾ വാരിയെടുക്കുന്നതിനിടെ തീപ്പൊരി, ഓടുമ്പോഴേക്കും സ്‌ഫോടനം; വില്ലൻ കനത്ത ചൂട് തന്നെ !

Thrissur Pooram: തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കിയേക്കും, മരണസംഖ്യ ഉയരും

തൃശ്ശൂര്‍ വെടിക്കെട്ടുപുരയിലെ സ്‌ഫോടനം: മരണപ്പെട്ടവര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, പരിക്കേറ്റവര്‍ക്ക് 50000

പാകിസ്ഥാന്‍ 'തൈമൂര്‍ എയര്‍-ലോഞ്ച്ഡ്' ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചു; ഇന്ത്യയുടെ ബ്രഹ്മോസിനേക്കാള്‍ മികച്ചതാണോ

അടുത്ത ലേഖനം
Show comments