Webdunia - Bharat's app for daily news and videos

Install App

ഒന്നരക്കോടി ചെലവിട്ട് ക്ലൈമാക്‌സ് ഫൈറ്റ്, സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'ജെഎസ്‌കെ'ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്,പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (09:01 IST)
സുരേഷ് ഗോപി അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജെഎസ്‌കെ'ഒരുങ്ങുകയാണ്. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.അനുപമ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്. നടന്റെ കരിയറിലെ 255-മത്തെ സിനിമയില്‍ വക്കീല്‍ വേഷത്തില്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നു.
 
ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റ് സീനുകള്‍ നാഗര്‍കോവില്‍ അടുത്തിടെ ചിത്രീകരിച്ചിരുന്നു. ഇതിനായി മാത്രം ഒന്നരക്കോടിയോളം രൂപ നിര്‍മ്മാതാക്കള്‍ ചെലവഴിച്ചു. ഏഴു ദിവസം എടുത്താണ് ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തത്.പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖറാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കിരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 ഛായാഗ്രഹണം രണദിവ നിര്‍വഹിക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍ -സജിത്ത് കൃഷ്ണ, എഡിറ്റര്‍ -സംജിത് മുഹമ്മദ്, മ്യൂസിക് -ഗിരീഷ് നാരായണന്‍, ആര്‍ട്ട് -ജയന്‍ ക്രയോണ്‍, കോസ്റ്റ്യൂം -അരുണ്‍ മനോഹര്‍, മേക്കപ്പ് -പ്രദീപ് രംഗന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -മുരുഗദാസ് മോഹന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് -ജയകൃഷ്ണന്‍ ആര്‍ കെ, അനന്തു സുരേഷ്, വാര്‍ത്താ പ്രചരണം -വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments