Webdunia - Bharat's app for daily news and videos

Install App

'ബാറോസ്' ടീമിനൊപ്പം പൃഥ്വിരാജ്, പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കില്‍ മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
വ്യാഴം, 11 മാര്‍ച്ച് 2021 (17:50 IST)
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഉണ്ടാകും എന്നത് ഏറെക്കുറെ ഉറപ്പായി. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുമ്പോള്‍ മോഹന്‍ലാലിനെയും 'ബാറോസ്' ടീമിനെയും സന്ദര്‍ശിച്ചിരിക്കുകയാണ് പൃഥ്വിരാജ്. കൊച്ചിയിലെ കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. ഈ ചിത്രത്തില്‍ പൃഥ്വിരാജ് ശ്രദ്ധേയമായ വേഷത്തില്‍ എത്താനാണ് സാധ്യത. ഷൂട്ടിംഗ് തുടങ്ങാനിരിക്കെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും.
  
അതേസമയം മോഹന്‍ലാലിന്റെ ആറാട്ട് ഷൂട്ടിങ് ഇനി ഒരു ദിവസം കൂടിയേ ഉള്ളൂ എന്നാണ് അറിയാന്‍ കഴിയുന്നത്. അതിനുശേഷം പൂര്‍ണമായും ബറോസിന്റെ ജോലികളിലേക്ക് ലാല്‍ കടക്കും.സിനിമയുടെ സെറ്റ് വാക്കുകള്‍ അടുത്തിടെ കൊച്ചിയില്‍ ആരംഭിച്ചിരുന്നു.പൂര്‍ണ്ണമായും 3 ഡി ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രമാണ് 'ബറോസ്'. ഇന്ത്യയിലെ ആദ്യത്തെ 3 ഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിചാത്തന്‍' നിര്‍മ്മിച്ച ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറ കൈകാര്യം ചെയ്യും.ഈ ഫാന്റസി ചിത്രത്തിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC Results: എസ്എസ്എൽസി പരീക്ഷാഫലം നാളെ, എങ്ങനെ അറിയാം?

സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നതുപോലെയുള്ള നടപടി: പുലിപ്പല്ല് കേസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയ നടപടിക്കെതിരെ വേടന്‍

രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലുള്ള 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; ഇന്ന് റദ്ദാക്കിയത് 430 സര്‍വീസുകള്‍

പാക്കിസ്ഥാനിലെ ലാഹോറില്‍ സ്‌ഫോടന പരമ്പര; ജനങ്ങള്‍ പരിഭ്രാന്തിയില്‍

പകരത്തിനു പകരം കഴിഞ്ഞു ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണം: ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments