മമ്മൂട്ടി മലയാള സിനിമയ്ക്ക് നല്‍കിയ സമ്മാനം, അനുഭവ സമ്പത്തുമായി റത്തീന, പുഴു ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (08:58 IST)
മമ്മൂട്ടിയുടെ 'പുഴു' ചിത്രീകരണം പുരോഗമിക്കുകയാണ്.നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള ആളാണ് പുഴു സംവിധായക റത്തീന. നിരവധി പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ മമ്മൂട്ടി മലയാള സിനിമയ്ക്ക് ഒരു സംവിധായികയെ കൂടി സമ്മാനിക്കുന്നു എന്നാണ് പുഴു കുറിച്ചത്.
 
'ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും; പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി റത്തീന, ശ്രീ മമ്മൂട്ടിയും, പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന 'പുഴു'വിലൂടെ സ്വതന്ത്ര സംവിധായികയായി ചുവട് വെയ്ക്കുകയാണ്.
 
നിരവധി അതുല്യ സംവിധായകരെ മലയാള സിനിമയ്ക്കു സമ്മാനിച്ച ശ്രീ മമ്മൂട്ടി ഈ ചിത്രത്തിലൂടെ ഒരു സംവിധായികയെ കൂടി മലയാള സിനിമയ്ക്കു സമ്മാനിക്കുന്നു എന്നുള്ളത് ഈ അരങ്ങേറ്റത്തിന്റെ മാറ്റുകൂട്ടുന്നു. വര്‍ഷങ്ങളായുള്ള സിനിമ ഗ്രാഹ്യവുമായാണ് സംവിധായിക എന്ന പദവി റത്തീന ഏറ്റെടുത്തിരിക്കുന്നത്.'-പുഴു ടീം കുറിച്ചു.
 
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് പുഴുവിന്.ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവന്നിരുന്നു. കയ്യില്‍ തോക്കുമായാണ് മമ്മൂട്ടിയെ കാണാനായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എൽഡിഎഫ് വീണ്ടും വരും; കനുഗോലുവിന്റെ അന്തിമ റിപ്പോർട്ട് പുറത്ത്

എക്സിറ്റ് പോളെല്ലാം കൃത്രിമം, 200ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് മമത ബാനർജി

Kerala Assembly Election Result 2026 Live: നെഞ്ചിടിപ്പോടെ മുന്നണികൾ; പെട്ടി പൊട്ടിക്കാൻ മണിക്കൂറുകൾ മാത്രം

അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; ടിക്കറ്റ് വില കുതിച്ചുയരും, പ്രവാസികൾക്ക് കനത്ത തിരിച്ചടി

പേരാവൂരിൽ ചെറിയ പ്രതീക്ഷ, ടീച്ചറല്ലേ എതിർ സ്ഥാനാർഥി; ആത്മവിശ്വാസമില്ലാതെ സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments