Webdunia - Bharat's app for daily news and videos

Install App

നായാട്ട്'ലെ ജോജു ജോര്‍ജിന്റെ ലുക്ക് വെളിപ്പെടുത്തി രഞ്ജിത്ത്, ഏപ്രില്‍ എട്ടിന് ചിത്രം തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
വെള്ളി, 26 മാര്‍ച്ച് 2021 (15:38 IST)
'നായാട്ട്' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ജോജു ജോര്‍ജിന്റെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് ഈ സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ രഞ്ജിത്ത്. തണുപ്പിനെ പ്രതിരോധിക്കാന്‍ എന്നോണം ഷര്‍ട്ടിനു മുകളില്‍ കട്ടിയുള്ള വസ്ത്രമണിഞ്ഞ് ഓടുന്ന നടന്റെ ചിത്രമാണ് അദ്ദേഹം പങ്കു വെച്ചത്. കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരാണ് ജോജുവിനെ കൂടാതെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. പോലീസ് യൂണിഫോമില്‍ മൂവരും എത്തുന്ന ചിത്രമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആകാനാണ് സാധ്യത. ഏപ്രില്‍ എട്ടിന് നായാട്ട് തിയേറ്ററുകളിലെത്തും.
 
മാര്‍ട്ടിന്‍ പ്രക്കാട്ടാണ് സംവിധാനം ചെയ്യുന്നത്.ഷാഹി കബീറിന്റെതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെയും ശശികുമാറിന്റെയൂം ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്നിലുള്ളത് ഒട്ടേറെ പദ്ധതികള്‍; പതിറ്റാണ്ടിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി

യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും

ഹണിറോസിന്റെ അധിക്ഷേപ പരാതി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments