Webdunia - Bharat's app for daily news and videos

Install App

ആ ചുംബന സീൻ ചെയ്തത് 16 വയസ് ഉള്ളപ്പോൾ, തന്റെ സമ്മതത്തോടെ അല്ലായിരുന്നുവെന്ന് നടി രേഖ

ചിപ്പി പീലിപ്പോസ്
ചൊവ്വ, 25 ഫെബ്രുവരി 2020 (13:32 IST)
80 കളിൽ മലയാളത്തിലേയും തമിഴിലേയും നിറസാന്നിധ്യമായിരുന്നു നടി രേഖ. കുറച്ച് നാളുകൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ രേഖ നടത്തിയ ഒരു വെളിപ്പെടുത്തൽ സോഷ്യൽ മീഡിയകളിൽ വീണ്ടും ചർച്ചയാവുകയാണ്. 
 
1986ൽ പുറത്തിറങ്ങിയ കെ ബാലചന്ദർ ചിത്രം പുന്നഗൈ മന്നനിലെ കമൽഹാസനുമൊത്തുള്ള ചുംബന രംഗം തന്റെ സമ്മതത്തോടെ ഷൂട്ട് ചെയ്തതല്ല എന്നാണ് രേഖ പറയുന്നത്. ആ സീൻ ചിത്രീകരിക്കുമ്പോൾ രേഖയ്ക്ക് 16 വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 
 
തന്നോറ്റ് പറഞ്ഞിരുന്നെങ്കിൽ അനുവദിക്കില്ലായിരുന്നുവെന്നും എന്നാൽ ആ സീൻ ചിത്രത്തിൽ കണ്ടപ്പോൾ പ്രശ്നമൊന്നും തോന്നിയില്ലെന്നും രേഖ തന്നെ പറയുന്നുണ്ട്. സ്‌ക്രീനിൽ കാണുമ്പോൾ ആ ചുംബനം അത്ര മോശമായി തോന്നില്ല. ഒരു ചുംബനത്തിന്റെ ആവശ്യം ഉണ്ടായിരുന്നെങ്കിലും ഞാൻ വളരെ ചെറുപ്പമായിരുന്നതിനാൽ അതിനെ കുറിച്ച് എനിക്കറിയില്ലായിരുന്നു. ബാലചന്ദർ സാർ 1,2,3 പറഞ്ഞപ്പോൾ ഞങ്ങൾ ചുംബിക്കുകയും എടുത്തു ചാടുകയും ചെയ്തു. തീയറ്ററിൽ കണ്ട് കഴിഞ്ഞപ്പോഴാണ് അതിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് മനസ്സിലായത്.
 
ആ ഷോട്ട് കഴിഞ്ഞപ്പോൾ ഞങ്ങൾ ലൊക്കേഷൻ ഷിഫ്റ്റ് ചെയ്‌തു. അപ്പോൾ സഹസംവിധായകരായിരുന്ന സുരേഷ് കൃഷ്ണയോടും വസന്തിനോടും ആ ചുംബന രംഗത്തെ കുറിച്ച് എനിക്ക് നേരത്തേ അറിയില്ലായിരുന്നു എന്നും പറഞ്ഞിരുന്നേൽ സമ്മതിക്കില്ലായിരുന്നു എന്നും രേഖ പറഞ്ഞു. സെൻസറിങ് എന്താണെന്ന് പോലും അറിയാത്ത കാലമായിരുന്നു അതെന്നും രേഖ പറയുന്നു.
 
എന്റെ അനുവാദം ഇല്ലാതെയാണ് ആ രംഗം എടുത്തത് എന്ന് ഇപ്പോഴും പ്രേക്ഷകർ വിശ്വസിക്കുന്നില്ല. കമൽഹാസനും അന്ന് യൂണിറ്റിൽ ഉണ്ടായിരുന്നവർക്കും മാത്രമേ അതിന്റെ സത്യാവസ്ഥ അറിയൂ.  - രേഖ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments