ദുബായിലേക്ക് പറക്കാന്‍ മമ്മൂട്ടി,'റോഷാക്ക്' സുപ്രധാന രംഗങ്ങള്‍ ചിത്രീകരിക്കണം, മലപ്പുറത്ത് ഇനി മൂന്ന് ദിവസത്തെ ഷൂട്ട്

കെ ആര്‍ അനൂപ്
ശനി, 11 ജൂണ്‍ 2022 (10:03 IST)
മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് റോഷാക്ക്. നിലവില്‍ ചിത്രീകരണ തിരക്കിലാണ് നടന്‍. കേരളത്തിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ദുബായിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് ടീം. എറണാകുളത്ത് ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. ഏപ്രില്‍ മൂന്നിനായിരുന്നു മമ്മൂട്ടി ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നത്.
അഞ്ചുദിവസത്തെ ചിത്രീകരണത്തിന് വേണ്ടി ദുബായിലേക്ക് മമ്മൂട്ടിയും സംഘവും പോകും. സിനിമയിലെ സുപ്രധാന രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുക.  
നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 13ന് മലപ്പുറത്ത് പുനരാരംഭിക്കും. ഇവിടെ മൂന്നു ദിവസത്തെ ഷൂട്ടിംഗ് ആണ് ഉള്ളത്. തുടര്‍ന്ന് മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ദുബായിലേക്ക് പോകും.
 
ജഗദീഷ്, കോട്ടയം നസീര്‍, ഷറഫുദ്ദീന്‍, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദുപണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.
 
സമീര്‍ അബ്ദുല്‍ ആണ് രചന നിര്‍വഹിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഓണത്തിന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശംഖുമുഖത്തെ പോലീസ് അതിക്രമം; എസ്എഫ്ഐ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

പൂക്കോട്ടൂരിലെ ഫുട്വെയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

എംഎല്‍എയെക്കാള്‍ മുകളില്‍ വാര്‍ഡ് കൗണ്‍സിലര്‍! പുതിയ നെയിം ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ച് ആര്‍ ശ്രീലേഖ

റെക്കോർഡുകൾ തിരുത്തിയെഴുതി ബെവ്കോ; പുതുവത്സരത്തലേന്ന് വിറ്റത് 105.78 കോടി രൂപയുടെ മദ്യം

വെള്ളാപ്പള്ളി വർഗീയവാദിയല്ല, മതേതര നിലപാടുള്ള നേതാവ്: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments