വീണ്ടും പോലീസ് യൂണിഫോമില്‍ ഷൈന്‍ ടോം ചാക്കോ,ഫാമിലി ത്രില്ലറുമായി സുരാജ് വെഞ്ഞാറമൂട്, 'റോയ്' സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്
ബുധന്‍, 21 ജൂലൈ 2021 (10:54 IST)
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റോയ്'. സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കി.
എല്ലാവര്‍ക്കും എന്റെയും റോയ് ടീമിന്റെയും വലിയപെരുന്നാല്‍ ആശംസകള്‍ എന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകന്‍ സുനില്‍ ഇബ്രാഹിം പുത്തന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. പോലീസ് യൂണിഫോമിലുള്ള ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തെയാണ് പുതിയ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
ഒരു ഫാമിലി ത്രില്ലര്‍ സിനിമയാണിത്. റോയ് ഒരു അന്തര്‍മുഖനായ വ്യക്തിയാണ്. അവന്റെ ഭാര്യക്ക് ജീവിതത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണമുണ്ട്.പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. 
 
അടുത്തിടെ സുരാജിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് സംവിധായകന്‍ സുനില്‍ രംഗത്തെത്തിയിരുന്നു.
 
'സങ്കല്പത്തില്‍ നിന്നും കഥാപാത്രം സ്വതന്ത്രമാകുന്ന നിമിഷങ്ങള്‍! നടന്‍ കഥാപാത്രത്തിന്റെ ജീവനും ശ്വാസവുമായി മാറുമ്പോള്‍ സിനിമയില്‍ ഞാനേറ്റവും ആസ്വദിക്കുന്നത് ഈ നിമിഷങ്ങളാണ്.എന്റെ റോയ്ക്ക് ഇപ്പോള്‍ ഈ രൂപമാണ്.നന്ദി സുരാജ് വെഞ്ഞാറമൂട്'- സുനില്‍ ഇബ്രാഹിം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെടിനിർത്തൽ പേപ്പറിൽ മാത്രം, കിഴക്കൻ ലബനാനിലും വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ

മുംബൈയില്‍ തണ്ണിമത്തന്‍ കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; പഴങ്ങള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ചെന്നിത്തലയെ താറടിച്ച് മുഖ്യമന്ത്രിയാകാൻ ശ്രമം'; സതീശനെതിരെ ഡിസിസി ഓഫീസിനു സമീപം ഫ്‌ളക്‌സ്

ഏറ്റവും കൂടുതല്‍ സൈനിക ചിലവുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ; ചൈന രണ്ടാം സ്ഥാനത്ത്

സംസ്ഥാനത്ത് തുടർഭരണത്തിനു സാധ്യതയെന്ന് പ്രവചിച്ച് എഴുത്തുകാരൻ എൻ.എസ്.മാധവൻ

അടുത്ത ലേഖനം
Show comments