ആര്‍ആര്‍ആര്‍ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്
ബുധന്‍, 16 ജൂണ്‍ 2021 (14:28 IST)
കോവിഡ് രണ്ടാം തരംഗവും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണിനു ശേഷം സിനിമ മേഖല പതിയെ തിരിച്ചു കയറും എന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും. ഫിലിം ഷൂട്ടിംഗിനുള്ള അനുമതി ഉടന്‍ നല്‍കുമെന്നും കേള്‍ക്കുന്നു. 'ആര്‍ആര്‍ആര്‍' നിര്‍മ്മാതാക്കള്‍ ജൂലൈയില്‍ അവസാന ഷെഡ്യൂള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമ ഏകദേശം ഒരു വര്‍ഷത്തിലേറെയായി ഷൂട്ടിംഗിലാണ്. 2021 ഒക്ടോബര്‍ 13 റിലീസ് ചെയ്യും എന്ന് നേരത്തെ പ്രഖ്യാപിച്ചതിനാല്‍ വളരെ വേഗത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്.
 
ആക്ഷനും വികാരങ്ങളും സമന്വയിപ്പിച്ചാണ് 'ആര്‍ആര്‍ആര്‍' ഒരുക്കിയിരിക്കുന്നതെന്ന് കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞിരുന്നു.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകള്‍ക്കു പുറമേ വിദേശ ഭാഷകളിലും സിനിമ പുറത്തിറങ്ങുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സ്, സീ ഫൈവ്, സ്റ്റാര്‍ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

അടുത്ത ലേഖനം
Show comments