രണ്ടേമുക്കാല്‍ വര്‍ഷത്തോളം നീണ്ട ഷൂട്ടിംഗ്, രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ഇനി പ്രേക്ഷകരിലേക്ക്

കെ ആര്‍ അനൂപ്
വെള്ളി, 27 ഓഗസ്റ്റ് 2021 (14:46 IST)
ഇന്ത്യന്‍ സിനിമാലോകം ഒരേപോലെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ആര്‍ആര്‍ആര്‍.രൗദ്രം രണം രുദിരം എന്നാണ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയുടെ മുഴുവന്‍ പേര്. രണ്ടേമുക്കാല്‍ വര്‍ഷത്തോളം നീണ്ട എന്ന സിനിമയുടെ ചിത്രീകരണം ഒടുവില്‍ പൂര്‍ത്തിയായി.2018 നവംബര്‍ 19 ആയിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്.
 
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമയുടെ വിദേശ ഷെഡ്യൂള്‍ അടുത്തിടെ ആയിരുന്നു തുടങ്ങിയത്.അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് ആര്‍ആര്‍ആര്‍ പറയുന്നത്.450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഓരോരുത്തരും.
 
ഒക്ടോബര്‍ 13 ന് തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നേരത്തെ നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഒരേസമയം ആണ് നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments