വെട്രിമാരൻറെ 'അസുരൻ' വേണ്ടെന്ന് വെച്ചു; കാരണം വെളിപ്പെടുത്തി സായി പല്ലവി

കെ ആർ അനൂപ്
ബുധന്‍, 23 ഡിസം‌ബര്‍ 2020 (22:15 IST)
നടി സായി പല്ലവി ഒടുവിലായി റിലീസ് ചെയ്ത ചിത്രം തമിഴ് ആന്തോളജി 'പാവ കഥൈകൾ'ആണ്. വെട്രിമാരന്‍ സംവിധാനം ചെയ്ത 'ഊര്‍ ഇരവ്' എന്ന ഹ്രസ്വ ചിത്രത്തിലാണ് താരം അഭിനയിച്ചത്. അതേസമയം വെട്രിമാരൻ - ധനുഷ് ടീമിൻറെ അസുരനിലേക്ക് ആദ്യം അഭിനയിക്കാൻ ക്ഷണിച്ചത് സായി പല്ലവിയെ ആയിരുന്നു. എന്നാൽ നടി ഈ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇപ്പോളിതാ അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
 
അസുരനിലെ ഒരു കഥാപാത്രത്തിനു വേണ്ടി തന്നെ അദ്ദേഹം സമീപിച്ചിട്ടുണ്ടായിരുന്നു. പക്ഷെ താനത് വേണ്ടെന്നു വെക്കുകയായിരുന്നു എന്നാണ് സായിപല്ലവി പറയുന്നത്.
 
" അപൂര്‍വ്വം ചില സംവിധായകരുണ്ട്, അവരോടൊപ്പം കുറച്ചുകൂടെ മികച്ച റോള്‍ ചെയ്യണം, കുറച്ചു കൂടെ നല്ല കഥാപാത്രങ്ങള്‍ അവര്‍ നിങ്ങള്‍ക്ക് തരണം എന്നുതോന്നും. ഒരു തരം അത്യാഗ്രഹമായിരിക്കാം അത്, കുറച്ചു കൂടെ നല്ലത് ചെയ്യാനുള്ള കൊതിയാണ്. വെട്രി സാറിനൊപ്പം അങ്ങനെ വര്‍ക്ക് ചെയ്യണമെന്നായിരുന്നു" - സായി പല്ലവി പറഞ്ഞു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments