വണ്‍ മില്യണ്‍ കാഴ്ചക്കാരുമായി 'സല്യൂട്ട്' ടീസര്‍, ആരാധകരോട് നന്ദി പറഞ്ഞ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഏപ്രില്‍ 2021 (08:59 IST)
ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സല്യൂട്ട്. സിനിമയുടെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ആദ്യ മണിക്കൂറുകളില്‍ തന്നെ ഒരു മില്യണില്‍ കൂടുതല്‍ ആളുകള്‍ ടീസര്‍ കണ്ടു കഴിഞ്ഞു. പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.
 
ആവേശമുണര്‍ത്തുന്ന ടീസര്‍ ആണ് പുറത്തുവന്നത്. കേരള പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്ന ആളുകള്‍ക്ക് മുന്നിലേക്ക് കലിപ്പ് ലുക്കില്‍ പോലീസ് വാഹനത്തില്‍ പുറത്തേക്ക് വരുന്ന ദുല്‍ഖറിനെയാണ് ടീസറില്‍ കാണാനായത്.
 
ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക. മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍ ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലുടനീളം ദുല്‍ഖര്‍ പോലീസ് യൂണിഫോമില്‍ എത്തുന്നുവെന്ന പ്രത്യേകതയുളള ചിത്രമാണ് സല്യൂട്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖത്തറില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടു; ആറ് പേര്‍ മരിച്ചു

ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറില്‍ തുറക്കണം: ഇറാന് അന്ത്യശാസനവുമായി ട്രംപ്

പാകിസ്ഥാന്‍ ആക്രമിക്കപ്പെട്ടാല്‍, ഞങ്ങള്‍ മുംബൈയെയും ഡല്‍ഹിയെയും ലക്ഷ്യം വയ്ക്കും: വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്

അടുത്ത ലേഖനം
Show comments