സുരേഷ് ഗോപിയുടെ കഥാപാത്രത്തെ കൈകൊണ്ട് വരച്ചെടുത്തു, 'എസ്ജി 251' പോസ്റ്റര്‍ മേക്കിങ് വിഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ജൂലൈ 2021 (11:57 IST)
സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന കാരക്ടര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.വാച്ച് റിപ്പയര്‍ ചെയ്യുന്ന സുരേഷ്ഗോപിയാണ് പോസ്റ്ററില്‍ കാണാനായത്. പോസ്റ്ററിന് പിന്നിലെ മേക്കിങ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി.
 
കഥാപാത്രത്തെ കുറിച്ചുള്ള മനസ്സിലെ ആശയം സേതു ശിവാനന്ദന്‍ വരച്ചെടുക്കുകയായിരുന്നു.എസ്‌കെഡി കണ്ണന്‍ ആണ് ആ ചിത്രംവെച്ച് പോസ്റ്റര്‍ രൂപകല്‍പന ചെയ്തത്. 
  
രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. എതിറിയല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്. ഓഗസ്റ്റ് സിനിമാസ് ആണ് വിതരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ സീല്‍ വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

ക്ഷേത്രോത്സവത്തിനിടെ സ്ത്രീയെ ആക്രമിച്ച കുണ്ടറ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതി

പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു വരുത്തി മദ്യം നല്‍കി മയക്കിയതിന് ശേഷം പീഡിപ്പിച്ചു; പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്

ഏപ്രില്‍ 1 മുതല്‍ കേരളത്തില്‍ മാലിന്യ സംസ്‌കരണം മാറും: നാല് വിധത്തിലുള്ള തരംതിരിക്കലും പുതിയ പിഴയും

തിരുവനന്തപുരത്ത് എംസിസി ലംഘനം നടത്തിയെന്ന് ആരോപിച്ച് യുഡിഎഫിന്റെ 'ഇന്ദിര ഗ്യാരണ്ടി' ബസ് തിരഞ്ഞെടുപ്പ് സ്‌ക്വാഡ് തടഞ്ഞു

അടുത്ത ലേഖനം
Show comments