സുരേഷ്‌ഗോപിയും ശോഭനയും - സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘വരനെ ആവശ്യമുണ്ട്’

സബിത തോമസ്
വെള്ളി, 17 ജനുവരി 2020 (13:52 IST)
സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തും. സുരേഷ്‌ഗോപി, ശോഭന, ദുല്‍ക്കര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ രസകരവും അതേസമയം സംഘര്‍ഷഭരിതവുമായ ഒരു കുടുംബകഥയാണ് പറയുന്നത്. ചെന്നൈയാണ് ചിത്രത്തിന്‍റെ ലൊക്കേഷന്‍.
 
ചിത്രത്തിന്‍റെ പോസ്റ്ററുകളും ഗാനരംഗവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അനൂപ് സത്യന്‍റെ ചിത്രത്തിനും ലഭിക്കുമെന്നാണ് പോസ്റ്ററുകളും ഗാനരംഗവും കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. 
 
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ജോഡിയാകുന്നു എന്നതുതന്നെയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇന്നലെ, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകളില്‍ കണ്ടതുപോലെ പോയറ്റിക്കായ ഒരു കഥാപശ്ചാത്തലമാണ് അനൂപ് സത്യന്‍ ഈ സിനിമയില്‍ ഇവര്‍ക്കായി ഒരുക്കിയിട്ടുള്ളത്.
 
അനൂപ് സത്യന്‍ തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ഈ ഫാമിലി എന്‍റര്‍ടെയ്‌നര്‍ നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ക്കര്‍ സല്‍മാനാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

അടുത്ത ലേഖനം
Show comments