പൊന്നിയൻ സെൽവൻ ചെയ്യേണ്ടിയിരുന്നത് സിമ്പു?

വീണ്ടും മണിരത്നത്തിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിനെ കുറിച്ച് പറയുകയാണ് സിമ്പു.

നിഹാരിക കെ.എസ്
തിങ്കള്‍, 26 മെയ് 2025 (11:05 IST)
മണിരത്നത്തിന്റെ ഒപ്പം രണ്ട് സിനിമകളിൽ സിമ്പു വർക്ക് ചെയ്തിട്ടുണ്ട്. തഗ് ലൈഫ് ആണ് രണ്ടാമത്തെ സിനിമ. കരിയറിൽ ഏറെ പ്രതിസന്ധി നേരിട്ട സമയത്താണ് സിമ്പു ചെക്ക ചിവന്ത വാനം ചെയ്യുന്നത്. ചിത്രത്തിൽ നായകന്മാരിൽ ഒരാളായിരുന്നു സിമ്പു. ഇപ്പോൾ വീണ്ടും മണിരത്നത്തിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിനെ കുറിച്ച് പറയുകയാണ് സിമ്പു. 
 
പലരും തന്നെ വെച്ച് സിനിമയെടുക്കാൻ മടിച്ചിരുന്നപ്പോഴും, സിനിമ ഇല്ലാതിരുന്ന സമയത്തും മണിരത്‌നം തന്നെ തേടി വന്നുവെന്ന് പറയുകയാണ് ചിമ്പു. അദ്ദേഹത്തിനോടുള്ള നന്ദി എന്നും ഉണ്ടാകുമെന്നും, ഒരിക്കലും മറക്കില്ലെന്നും ചിമ്പു കൂട്ടിച്ചേർത്തു. സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു ചിമ്പു. പൊന്നിയൻ സെൽവനിലേക്കും മണിരത്നം തന്നെ വിളിച്ചിരുന്നവെന്നും എന്നാൽ, അത് ചെയ്യാൻ സാധിച്ചില്ലെന്നും സിമ്പു പറയുന്നു. ഇതോടെ, ജയം രവി ചെയ്ത കഥാപാത്രം അവതരിപ്പിക്കാനാണ് സിമ്പുവിനെ മണിരത്നം സമീപിച്ചതെന്ന് ആരാധകർ പറയുന്നു.
 
'എന്നെ ഒരിക്കലും മണിരത്‌നം സിനിമകളിൽ വിളിക്കില്ലെന്നാണ് കരുതിയത്. കാരണം ഞാൻ കൂടുതലും മാസ് മസാല സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ആ ഒരു സമയത്ത് എന്റെ മേൽ റെഡ് കാർഡ് വന്നതു പോലെയുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പല പ്രൊഡ്യൂസേഴ്സും എന്നെ വെച്ച് സിനിമ ചെയ്യണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. എനിക്ക് അപ്പോൾ സിനിമകൾ ഇല്ല, സംവിധായകരാരും എന്നെ സമീപിക്കുന്നില്ല. 
 
ആ സമയം എനിക്ക് ഒരു ഫോൺ കോൾ വന്നു. മദ്രാസ് ടാക്കീസിൽ നിന്നാണ്, മണി സാർ എന്നെ കാണണം എന്ന് അറിയിച്ചുവെന്ന്. എനിക്ക് ആദ്യം എന്നെ ആരോ കളിപ്പിക്കുകയാണ് എന്നാണ് തോന്നിയത്. പക്ഷേ പോയതിന് ശേഷമാണ് സത്യമാണെന്ന് മനസിലായത്. ആ സമയത്ത് എല്ലാവരും എന്നെ വെച്ച് സിനിമ എടുക്കാൻ പേടിച്ചപ്പോൾ എന്നിൽ വിശ്വസിച്ച് മണി സാർ സിനിമ തന്നു. അത് ഒരിക്കലും ഞാൻ മറക്കില്ല. തഗ് ലൈഫ് സിനിമയിൽ ആദ്യം വിളിച്ചപ്പോൾ എനിക്ക് ചെയ്യാൻ സാധിക്കില്ലായിരുന്നു അതിന് ശേഷം പിന്നീട് വീണ്ടും എനിക്ക് അവസരം വന്നു. അതും കമൽ സാറിനൊപ്പം വന്നു. എല്ലാത്തിനും നന്ദി', ചിമ്പു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പല്ലിന്റെ ക്യാപ് വലതു ശ്വാസകോശത്തില്‍ പ്രവേശിച്ച വൃദ്ധന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

അടുത്ത ലേഖനം
Show comments