Webdunia - Bharat's app for daily news and videos

Install App

കേരളത്തിന്റെ സ്പീക്കറായി സിദ്ദിഖ്, മമ്മൂട്ടിയുടെ 'വണ്‍' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 15 മാര്‍ച്ച് 2021 (16:55 IST)
മമ്മൂട്ടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി എത്തുന്ന ചിത്രമാണ് 'വണ്‍'. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ സിദ്ദിഖിന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. കേരളത്തിന്റെ സ്പീക്കര്‍ ആയാണ് നടന്‍ ചിത്രത്തിലെത്തുന്നത്. മാടമ്പള്ളി ജയാനന്ദനെന്ന ശക്തമായ പ്രതിപക്ഷ നേതാവിന്റെ വേഷത്തില്‍ മുരളി ഗോപി എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായി വേഷമിടുന്നത് കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പുവാണ്. ചീഫ് സെക്രട്ടറിയായി സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണനും അഭിനയിക്കുന്നു. വണ്ണിലെ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ ടീം പുറത്തിറക്കിയിരുന്നു.      
 
സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ട്രെയിലറിന് നല്ല പ്രതികരണമാണ് ലഭിച്ചത്. 4 ദിവസങ്ങള്‍ കൊണ്ട് 2.4 മില്യണ്‍ കാഴ്ചക്കാര്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞു.ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. നിമിഷ സജയനും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അടുത്ത ലേഖനം
Show comments