Webdunia - Bharat's app for daily news and videos

Install App

സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും ഒന്നിക്കുന്നു, 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' വരുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഏപ്രില്‍ 2021 (11:09 IST)
സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും ഒന്നിക്കുന്നു.'ക്ലിന്റ്' എന്ന 
ചിത്രം ഒരുക്കിയ ഹരികുമാറാണ് ഈ സംവിധാനം ചെയ്യുന്നത്. എം മുകുന്ദന്റെ ചെറുകഥയായ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്.അലസനായ ഓട്ടോറിക്ഷ ഡ്രൈവര്‍ സജീവനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പിന്നീട് രാധികയെ വിവാഹം കഴിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ. ശക്തമായ കഥാപാത്രത്തെയാണ് ആന്‍ അവതരിപ്പിക്കുന്നത്.
 
ആദ്യം പാര്‍വതിയെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ നിര്‍മ്മിക്കാന്‍ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. പിന്നീട് ഈ കഥാപാത്രത്തിനായി മഞ്ജുവാര്യരുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. ഒടുവിലാണ് ആന്‍ അഗസ്റ്റിനെ നിര്‍മ്മാതാക്കള്‍ ടീമിനൊപ്പം ചേര്‍ത്തത്. സിനിമയിലേക്ക് വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി.2015 ല്‍ പുറത്തിറങ്ങിയ 'നീനാ' എന്ന ചിത്രത്തിനും ആന്‍ അഭിനയിക്കുന്ന ചിത്രം കൂടി ആകുമിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

പാലസ്തീനികളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കല്‍; അടിയന്തര അറബ് ഉച്ചകോടി വിളിച്ച് ഈജിപ്ത്

14,191 ഒഴിവുകൾ: എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 മുതൽ

സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം റദ്ദാക്കി പാകിസ്ഥാന്‍

കുംഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ 300 കിലോമീറ്റര്‍ നീളത്തില്‍ ഗതാഗതക്കുരുക്ക്

അടുത്ത ലേഖനം
Show comments