Webdunia - Bharat's app for daily news and videos

Install App

ലേലം ആവര്‍ത്തിക്കാന്‍ ജോഷിയും സുരേഷ് ഗോപിയും, ഇരട്ടച്ചങ്കുള്ള ‘പാപ്പന്‍’ വരുന്നു !

സുബിന്‍ ജോഷി
തിങ്കള്‍, 15 ഫെബ്രുവരി 2021 (12:20 IST)
തിയേറ്ററുകളില്‍ ഇടിമുഴക്കമാകാന്‍ വീണ്ടുമൊരു ജോഷി ചിത്രം ഒരുങ്ങുന്നു. ‘പാപ്പന്‍’ എന്ന് പേരിട്ടിട്ടുള്ള സിനിമയില്‍ സുരേഷ് ഗോപിയാണ് നായകന്‍.
 
ആര്‍ ജെ ഷാന്‍ തിരക്കഥയെഴുതുന്ന സിനിമ ക്രിസ്‌ത്യന്‍ പശ്‌ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലറാണ്. ‘ലേലം’ പോലെ നിറയെ സ്റ്റണ്ടും ഡയലോഗുകളുമുള്ള സിനിമ ജോഷി - സുരേഷ്‌ഗോപി കോമ്പിനേഷന്‍റെ ശക്‍തമായ തിരിച്ചുവരവായിരിക്കും.
 
സമീപകാലത്ത് ഏറെ ചര്‍ച്ചാവിഷയമായ ഹ്രസ്വചിത്രം ‘ഫ്രീഡം ഐ മിഡ്‌നൈറ്റ്’ സംവിധാനം ചെയ്‌ത ആര്‍ ജെ ഷാന്‍ ‘C/O സൈറാബാനു’ എന്ന സിനിമയുടെ സഹ തിരക്കഥാകൃത്തുകൂടിയാണ്.
 
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് പാപ്പന് ക്യാമറ ചലിപ്പിക്കുന്നത്. ജെയ്‌ക്‍സ് ബിജോയ് ആണ് സംഗീതം. എഡിറ്റര്‍ ശ്യാം ശശിധരന്‍.
 
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍‌സ് ആണ് ഈ ബിഗ്‌ബജറ്റ് സിനിമ നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments