Webdunia - Bharat's app for daily news and videos

Install App

'സൂര്യ 40' ഫസ്റ്റ് ലുക്ക് ഇന്ന്,പുതിയ പ്രീ ലുക്ക് ടീസര്‍ കാണാം, നാളെ സൂര്യയുടെ 46-ാം ജന്മദിനം

കെ ആര്‍ അനൂപ്
വ്യാഴം, 22 ജൂലൈ 2021 (10:28 IST)
ജൂലൈ 23, നാളെ സൂര്യയുടെ 46-ാം ജന്മദിനം. പിറന്നാള്‍ ആരാധകര്‍ക്ക് ആഘോഷമാക്കാനായി 'സൂര്യ 40' ഫസ്റ്റ് ലുക്ക് ഇന്ന് എത്തും. പുതിയ പ്രീ ലുക്ക് ടീസര്‍ പുറത്തിറക്കി കൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
ഫസ്റ്റ് ലുക്കും ടൈറ്റിലും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്ന് ആറുമണിക്ക് പുറത്തുവരും. കൈയ്യില്‍ വാളുമായി തിരിഞ്ഞ് നില്‍ക്കുന്ന സൂര്യയുടെ രൂപമാണ് പുതിയ പ്രീ ലുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ ഒരുപാടുള്ള മാസ്സ് ചിത്രം ആകാനാണ് സാധ്യത.
 
ഒരു ഇടവേളയ്ക്ക് ശേഷം 'സൂര്യ 40' ചിത്രീകരണം ജൂലൈ 13നായിരുന്നു പുനരാരംഭിച്ചത്. നിലവില്‍ ഷൂട്ടിംഗ് തിരക്കിലാണ് സൂര്യ.
 
ചെന്നൈ, മധുര, കാരൈക്കുടി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. നിലവിലെ ഷെഡ്യൂള്‍ കാരൈക്കുടിയിലാണ്. ഷൂട്ടിംഗിനായി ഒരു അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാതാക്കള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്.പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 35% ഷൂട്ടിംഗ് പൂര്‍ത്തിയായി. 
 
 'ഗ്യാങ് ലീഡര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയങ്ക അരുള്‍ മോഹനാണ് നായിക. സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, ജയപ്രകാശ്, ഇളവരശന്‍, ദേവദര്‍ശനി, ശരണ്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രത്നവേലു ചായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഡി ഇമ്മന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അടുത്ത ലേഖനം
Show comments