രൂപത്തിലും ഭാവത്തിലും ജയലളിതയായി മാറി കങ്കണ,'തലൈവി' ട്രെയിലര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്
ചൊവ്വ, 23 മാര്‍ച്ച് 2021 (15:22 IST)
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ബയോപിക് 'തലൈവി'റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡ് നടി കങ്കണയാണ് ജയലളിതയായി അഭിനയിക്കുന്നത്. നടിയുടെ മുപ്പത്തിനാലാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.രൂപത്തിലും ഭാവത്തിലും ജയലളിതയായി മാറിയിരിക്കുകയാണ് കങ്കണ. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയലളിതയുടെ ജീവിത കഥ അണികളിലും ആരാധകരിലും ആവേശം കൊള്ളിക്കുന്നതായാണ് ഒരുക്കിയിരിക്കുന്നത്.
 
 ജയലളിതയായി മാറുന്നതിനായി കഠിന പരിശ്രമം തന്നെ കങ്കണ നടത്തിയിരുന്നു. ക്ലാസിക്കല്‍ ഡാന്‍സും തമിഴ് ഭാഷയും ഇതിനായി നടി പഠിച്ചു. കൂടാതെ തന്റെ ശരീരഭാരം താരം കൂടി.എംജിആറായി അരവിന്ദ് സ്വാമി വേഷം ഇടുന്നു. ഷംന കാസിം, സമുദ്രക്കനി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഏപ്രില്‍ 23ന് ചിത്രം റിലീസ് ചെയ്യും.
   
ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ആന്റണി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

അടുത്ത ലേഖനം
Show comments