Webdunia - Bharat's app for daily news and videos

Install App

തോക്കേന്തി കലിപ്പ് ലുക്കില്‍ വിജയ്, പുതിയ ചിത്രം ‘ബീസ്റ്റ്’ !

ജോണ്‍സി ഫെലിക്‍സ്
തിങ്കള്‍, 21 ജൂണ്‍ 2021 (19:38 IST)
ജന്മദിനത്തോടനുബന്ധിച്ച് വരാനിരിക്കുന്ന വിജയ് ചിത്രങ്ങളുടെ ശീർഷകവും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തുവിടുന്നത് പതിവാണ്. ഇത്തവണയും അതിന് മാറ്റമില്ല. സൺ പിക്ചേഴ്സ് തിങ്കളാഴ്ച ദളപതി 65ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശീർഷകവും പുറത്തിറക്കി.
 
നെൽസൺ ദിലീപ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് ‘ബീസ്റ്റ്’ എന്നാണ് പേര്. ഒരു ടെലിസ്കോപ്പിക് ഷോട്ട്ഗൺ ഉപയോഗിച്ചുകൊണ്ട് വിജയ് കഥാപാത്രത്തെ പോസ്റ്ററിൽ കാണിക്കുന്നു. വിജയ് ഒരു പോലീസ് ഓഫീസറാണോ അതോ ഒരു ഹിറ്റ്മാനാണോ എന്ന് പോസ്റ്റർ വ്യക്തമാക്കുന്നില്ല.
 
ജൂൺ 22നാണ് വിജയ്‌ക്ക് 47 വയസ്സ് തികയുന്നത്. കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്തെ സ്‌തംഭിപ്പിക്കുന്നതിനുമുമ്പ് ഈ വർഷം മാർച്ചിൽ വിജയ്‌യുടെ കരിയറിലെ അറുപത്തഞ്ചാം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. ഏപ്രിലിൽ വിജയും നെൽസണും ജോർജിയയിലേക്ക് പുറപ്പെട്ടു, അവിടെ ഷൂട്ടിംഗ് ആരംഭിച്ചു.
 
ആദ്യ ഷൂട്ടിംഗ് ഷെഡ്യൂളിൽ വിജയ്‌യുടെ ഇന്‍‌ട്രൊ രംഗവും ഒരു ആക്ഷൻ രംഗവും ചിത്രീകരിച്ചു. ജോർജിയയിൽ ഷൂട്ടിംഗ് 20 ദിവസത്തോളം നീണ്ടുനിന്നു. തുടർന്ന് അഭിനേതാക്കളും അണിയറപ്രവർത്തകരും ഇന്ത്യയിലേക്ക് മടങ്ങി. തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ കാരണം ബീസ്റ്റിന്‍റെ നിർമ്മാണം തുടരാനായില്ല. വരുന്ന പൊങ്കൽ റിലീസായാണ് ബീസ്റ്റ് ഒരുങ്ങുന്നത്. എന്നാല്‍ കൊവിഡ് ഈ സിനിമയുടെ റിലീസിനെയും ബാധിക്കാനാണ് സാധ്യത.
 
പൂജ ഹെഗ്‌ഡെയാണ് ബീസ്റ്റിലെ നായിക. സൺ പിക്ചേഴ്സിനൊപ്പമുള്ള വിജയുടെ നാലാമത്തെ ചിത്രമാണ് ബീസ്റ്റ്. വേട്ടൈക്കാരൻ, സുറ, സർക്കാർ എന്നിവയാണ് സണ്‍ പിക്‍ചേഴ്‌സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments