'തല്ലുമാല'യിലെ ടോവിനോയുടെ രൂപം, ലൊക്കേഷന്‍ ചിത്രം

കെ ആര്‍ അനൂപ്
തിങ്കള്‍, 15 നവം‌ബര്‍ 2021 (09:09 IST)
സിനിമ തിരക്കുകളിലാണ് നടന്‍ ടോവിനോ തോമസ്. തല്ലുമാല ചിത്രീകരണം പുരോഗമിക്കുകയാണ്.ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോവിനോയെ കൂടാതെ കല്യാണി പ്രിയദര്‍ശനും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ടോവിനോയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
 
 ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ടോവിനോയും സൗബിനും നായകന്മാരായിട്ടാണ് 'തല്ലുമാല' ആദ്യം പ്രഖ്യാപിച്ചത്. മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത് ഒപിഎം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആഷിക് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് ഈ പ്രോജക്ട് ആഷിക് ഉസ്മാന് കൈമാറുകയായിരുന്നു.
 
ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം ഇങ്ങനെ

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

അടുത്ത ലേഖനം
Show comments