Webdunia - Bharat's app for daily news and videos

Install App

'പാക്കിസ്ഥാനിപ്പോണോ? പോകാം';സുധി കോപ്പയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 'രണ്ട്' ടീം

കെ ആര്‍ അനൂപ്
തിങ്കള്‍, 29 മാര്‍ച്ച് 2021 (11:10 IST)
രണ്ട് റിലീസിന് ഒരുങ്ങുകയാണ്.ഏപ്രില്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ചിത്രത്തിലെ നടന്‍ സുധി കോപ്പയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഷാജഹാന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
 
'പാക്കിസ്ഥാനിപ്പോണോ? പോകാം. പക്ഷേ ഇവിടത്തെ പുഴയും പൂക്കളും ആകാശവും കൂടി ഞാന്‍ കൊണ്ടുപോകും.'-എന്ന് കുറിച്ചുകൊണ്ടാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്.
 
ഇന്നത്തെ സാഹചര്യത്തില്‍ ജാതിമത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഭയത്തെകുറിച്ചാണ് സിനിമ തുറന്നു പറയുന്നത്.സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ടിനി ടോം, സുധി കൊപ്പ, കലാഭവന്‍ റഹ്മാന്‍, ബാലാജി ശര്‍മ്മ, ഗോകുലന്‍,അനീഷ് ജി മേനോന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ബിനുലാല്‍ ഉണ്ണിയുടെ ആണ് തിരക്കഥ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇല്ല, അവര്‍ വര്‍ഗീയശക്തികളല്ല; നിലമ്പൂരില്‍ വഴങ്ങി വി.ഡി.സതീശന്‍

കപ്പലില്‍ തീ പിടിച്ചിട്ട് 20 മണിക്കൂര്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല; ഉള്ളത് 2000ടണ്‍ എണ്ണ

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

അടുത്ത ലേഖനം
Show comments