Webdunia - Bharat's app for daily news and videos

Install App

ഈ ചെറിയ പെണ്‍കുട്ടികളെ എങ്ങനെയാ ഇയാള്‍ വളച്ചെടുക്കുന്നത് - മമ്മൂട്ടിയുടെ ‘അങ്കിള്‍’ വിസ്മയിപ്പിക്കും!

Webdunia
തിങ്കള്‍, 16 ഏപ്രില്‍ 2018 (20:50 IST)
മമ്മൂട്ടി വലിയ ഇടവേളയ്ക്ക് ശേഷം വില്ലന്‍ കഥാപാത്രമായെത്തുന്ന സിനിമയെന്ന വിശേഷണമാണ് ‘അങ്കിള്‍’ എന്ന പ്രൊജക്ടിനേക്കുറിച്ച് ആദ്യം മുതലേ ഉയര്‍ന്നുകേള്‍ക്കുന്നത്. ഷട്ടറിന് ശേഷം ജോയ് മാത്യു എഴുതിയ തിരക്കഥ എന്നതാണ് മറ്റൊരു വലിയ പ്രത്യേകത.
 
എന്തായാലും അങ്കിളിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്നതാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്‍റെ സുഹൃത്തിന്‍റെയും കഥ പറയുന്ന അങ്കിള്‍ ഏപ്രില്‍ 27ന് റിലീസാകും. പിതാവിന്‍റെ സുഹൃത്തായാണ് മമ്മൂട്ടി വേഷമിടുന്നത്. 
 
കൃഷ്ണകുമാര്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കെ കെ എന്ന് ചുരുക്കപ്പേരും. ഊട്ടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് അയാള്‍ യാത്ര തിരിക്കുമ്പോള്‍ കൂടെ സുഹൃത്തിന്റെ മകളുമുണ്ട്. അവള്‍ അയാളെ ‘അങ്കിള്‍’ എന്നുവിളിച്ചു. പക്ഷേ അയാള്‍ ആ കുടുംബത്തില്‍ ചില പ്രശ്നങ്ങള്‍ക്ക് കാരണമായി.
 
സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് ചിത്രം കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നാണ് സംവിധായകന്‍ ഗിരീഷ് ദാമോദര്‍ പറയുന്നത്. 
 
നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില പ്രശ്നങ്ങളിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്ന ചിത്രത്തിന് ക്യാമറ അഴകപ്പന്‍. ബിജിബാല്‍ ആണ് സംഗീതം. സി ഐ എയിലെ നായിക കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക. ആശാ ശരത്, മുത്തുമണി, ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, പ്രതാപ് പോത്തന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

പറന്നുയരുന്നതിന് തൊട്ട് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു, യാത്രക്കാരെ സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി

റെയിൽവേ ജോലി തട്ടിപ്പിന് യുവതി പിടിയിലായി

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, കാണാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: പുതിയൊരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കുന്നു

അടുത്ത ലേഖനം
Show comments