ചിത്രീകരണം തുടങ്ങി, ധനുഷിന്റെ നായികയായി സംയുക്ത മേനോന്‍, സാധാരണക്കാരന്റെ വേഷത്തില്‍ നടന്‍

കെ ആര്‍ അനൂപ്
വെള്ളി, 7 ജനുവരി 2022 (11:08 IST)
ധനുഷിന്റെ പുതിയ ചിത്രമായ 'വാത്തി'ക്ക് ഇക്കഴിഞ്ഞ ദിവസമാണ് പൂജ ചടങ്ങുകളോടെ തുടക്കമായത്. ഇപ്പോഴിതാ ചിത്രീകരണം ആരംഭിച്ച വിവരം നായിക കൂടിയായ സംയുക്ത മേനോന്‍ കൈമാറി.
ഒരു സാധാരണക്കാരന്റെ അതിമോഹമായ യാത്രയ്ക്ക് ശുഭകരമായ തുടക്കം എന്നാണ് പൂജ ചിത്രങ്ങള്‍ പങ്കു സംയുക്ത അന്ന് കുറിച്ചത്.സാധാരണക്കാരന്റെ വേഷത്തില്‍ ധനുഷ് തന്നെയാണ് എത്തുന്നത് എന്ന സൂചന നല്‍കികൊണ്ട് പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha (@iamsamyuktha_)

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലും നിര്‍മ്മിക്കും. ജനവരി അഞ്ചുമുതല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് സംയുക്ത. നേരത്തെ പൃഥ്വിരാജിന്റെ കടുവയില്‍ അഭിനയിച്ചു വരികയായിരുന്നു നടി.
ജി വി പ്രകാശ് കുമാറാണ് 'വാത്തി'ക്ക് സംഗീതമൊരുക്കുന്നത്.ദിനേഷ് കൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

ധനകാര്യവും തുറമുഖവും സതീശന്,ആരോഗ്യവകുപ്പ് ധാരണയിലെത്തിയില്ല,ധാരണ ഇങ്ങനെ

അടുത്ത ലേഖനം
Show comments