തമിഴ് ഹിറ്റ് ചിത്രം 'വിക്രം വേദ' ബോളിവുഡിലേക്ക്, പ്രധാനവേഷങ്ങളില്‍ ഋത്വിക് റോഷനും സെയ്ഫ് അലി ഖാനും, ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (10:02 IST)
തമിഴ് ഹിറ്റ് ചിത്രമായ 'വിക്രം വേദ'യുടെ ഹിന്ദി റീമേക്ക് ആരംഭിച്ചു. ഋത്വിക് റോഷനും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യഥാര്‍ത്ഥ പതിപ്പ് സംവിധാനം ചെയ്ത പുഷ്‌കര്‍-ഗായത്രി തന്നെയാണ് റീമേക്കും ഒരുക്കുന്നത്.ഋത്വിക് റോഷന്റെ ഭാഗങ്ങളാണ് നിര്‍മ്മാതാക്കള്‍ ആദ്യം ഷൂട്ട് ചെയ്യുന്നത്.

ഹിന്ദി പതിപ്പില്‍ ഋത്വിക് ഗ്യാങ്സ്റ്ററുടെ റോളില്‍ അഭിനയിക്കുന്നു, സെയ്ഫ് പോലീസുകാരനായി വേഷമിടും. തമിഴ് നിന്ന് ചില മാറ്റങ്ങളോടെയാകും സിനിമ ഒരുങ്ങുന്നത്.നീരജ് പാണ്ഡെയുടെ ഫ്രൈഡേ ഫിലിം വര്‍ക്സും റിലയന്‍സ് എന്റര്‍ടൈന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
മാധവനും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആക്ഷന്‍ ത്രില്ലറാണ് 2017 ല്‍ പുറത്തിറങ്ങിയ വിക്രം വേദ.മാധവന്‍ സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ അഭിനയിച്ചപ്പോള്‍, വിജയ് സേതുപതി നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയതിന് പുറമെ, ചിത്രത്തിന് നിരൂപക പ്രശംസയും ലഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം പിടിക്കാൻ ശബരീനാഥൻ, തദ്ദേശതിരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

അടുത്ത ലേഖനം
Show comments