നടി വാണി വിശ്വനാഥിന്റെ സഹോദരീപുത്രി സിനിമയിലേക്ക്, 'പത്തൊമ്പതാം നൂറ്റാണ്ട്' ഏപ്രിലില്‍ തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ശനി, 8 ജനുവരി 2022 (08:53 IST)
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.ചിത്രത്തിലെ ഇരുപതാമത്തെ ക്യാരക്ടര്‍ പോസ്റ്ററുമായി സംവിധായകന്‍ വിനയന്‍. നവാഗതയായ വര്‍ഷ വിശ്വനാഥ് അവതരിപ്പിക്കുന്ന ജനകി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നത്.വാണി വിശ്വനാഥിന്റെ സഹോദരീപുത്രിയാണ് വര്‍ഷ വിശ്വനാഥ്
 
വിനയന്റെ വാക്കുകള്‍
 
'പത്തൊന്‍പതാം നൂറ്റാണ്ട്' ന്റെ ഇരുപതാമത്തെ character poster ആയി റിലീസ് ചെയ്യുന്നത് നവാഗതയായ വര്‍ഷ വിശ്വനാഥ് അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രത്തിന്‍േറതാണ്..തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത നായികയായിരുന്ന വാണി വിശ്വനാഥിന്റെ സഹോദരീപുത്രിയാണ് വര്‍ഷ വിശ്വനാഥ്..
 
കൗമാരപ്രായത്തില്‍ തന്നെ അധ:സ്ഥിത വിഭാഗത്തില്‍പ്പെട്ട സാധാരണക്കാരോട് അനുകമ്പയും സ്‌നേഹവും പ്രകടിപ്പിച്ചിരുന്ന ജാനകിയും സഹോദരി സാവിത്രി തമ്പുരാട്ടിയും ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നടത്തുന്ന നവോത്ഥാന പോരാട്ടങ്ങളെ മനസ്സു കൊണ്ട് പിന്തുണച്ചിരുന്നു..
 
മാറുമറച്ചു നടക്കാനുള്ള പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുകയും.. 'സംഘകാലം' പോലെ എല്ലാ ജനവിഭാഗത്തെയും ഒരു പോലെ കാണുന്ന ഒരു കാലം വരുമെന്നും സ്വപ്നം കണ്ടു നടക്കുന്ന ജാനകിക്കുട്ടിയെ വര്‍ഷ ഭംഗിയയായി അവതരിപ്പിച്ചിട്ടുണ്ട്...ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'പത്തൊന്‍പതാം നൂറ്റാണ്ട്' 2022 ഏപ്രിലിലാണ് തീയറ്ററുകളില്‍ എത്തുക.. സിജു വില്‍സണ്‍ നായകനായെത്തുന്ന ചിത്രത്തില്‍ പ്രശസ്തരായ അന്‍പതിലേറെ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.. ഷാജികുമാറും, വിവേക് ഹര്‍ഷനും, എം ജയച്ചന്ദ്രനും, സന്തോഷ് നാരായണനും, അജയന്‍ ചാലിശ്ശേരിയും, സതിഷും, പട്ടണം റഷീദും, ധന്യ ബാലകൃഷ്ണനും, റഫീക് അഹമ്മദും പോലുള്ള പ്രഗത്ഭര്‍ ഈ ചിത്രത്തില്‍ എന്റെ കൂടെ സഹകരിക്കുന്നു...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments