'വൂള്‍ഫ്' റിലീസ് നാളെ, പുതിയ ടീസര്‍ പുറത്തുവിട്ട് അര്‍ജുന്‍ അശോകന്‍

കെ ആര്‍ അനൂപ്
ശനി, 17 ഏപ്രില്‍ 2021 (17:24 IST)
വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് വൂള്‍ഫ്. ഏപ്രില്‍ 18ന് സീ കേരളത്തില്‍ സിനിമ കാണാം. അന്നേ ദിവസം വൈകുന്നേരം 3 30നാണ് പ്രദര്‍ശനം. ചിത്രത്തിന്റെ പുതിയ ടീസര്‍ അര്‍ജുന്‍ അശോകന്‍ പങ്കുവെച്ചു.സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
 
അപ്രതീക്ഷിത സംഭവങ്ങളും സസ്‌പെന്‍സും നിറഞ്ഞ പക്ക ത്രില്ലര്‍ ചിത്രമാണെന്നാണ് സൂചന അടുത്തിടെ പുറത്തുവന്ന ട്രെയിലര്‍ നല്‍കിയിരുന്നു.
 
പ്രശസ്ത നോവലിസ്റ്റ് ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാജി അസീസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. ചുരുങ്ങിയ കഥാപാത്രങ്ങള്‍ മാത്രമുള്ള ഇമോഷണല്‍ ത്രില്ലര്‍ ആണെന്നും പറയപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments