Webdunia - Bharat's app for daily news and videos

Install App

അത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റ്, പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടിയല്ല!

Webdunia
വ്യാഴം, 8 ജൂണ്‍ 2017 (15:47 IST)
പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന സിനിമ നിര്‍മ്മിക്കുന്നത് മമ്മൂട്ടിയാണോ? അങ്ങനെയൊരു വാര്‍ത്ത കുറച്ചുദിവസങ്ങളായി ഇവിടെ പ്രചരിക്കുന്നുണ്ട്. ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ആദ്യം നിര്‍മ്മിക്കാനിരുന്നത് ആന്‍റണി പെരുമ്പാവൂര്‍ ആണെന്നും എന്നാല്‍ ഇപ്പോള്‍ ആ ചിത്രം മമ്മൂട്ടിയാണ് നിര്‍മ്മിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്.
 
ഈ റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റാണെന്നാണ് ഇപ്പോല്‍ ലഭിക്കുന്ന വിവരം. പ്രണവ് - ജീത്തു ജോസഫ് ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ്. ഈ സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് മമ്മൂട്ടി ആലോചിച്ചിട്ടേയില്ല.
 
പ്രണവിനെക്കുറിച്ച് അടുത്തിടെ മമ്മൂട്ടി പറഞ്ഞ നല്ലവാക്കുകളില്‍ നിന്ന് ആരോ മെനഞ്ഞെടുത്തതാണ് ഈ നിര്‍മ്മാണവാര്‍ത്തയെന്നാണ് വിവരം. എന്തായാലും ചിത്രത്തിന്‍റെ തിരക്കഥ ജീത്തു ജോസഫ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 
 
തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചേസ് രംഗങ്ങളുമുള്ള ഒരു അടിപൊളി ത്രില്ലറാണ് പ്രണവിനായി ജീത്തു ജോസഫ് ഒരുക്കുന്നത്. ഇതിനായുള്ള ട്രെയിനിംഗ് ഘട്ടത്തിലാണ് ഇപ്പോള്‍ പ്രണവ്. 20 കോടിയോളം ചെലവിലാണ് പ്രണവിന്‍റെ ആദ്യചിത്രം ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നതെന്നാണ് വിവരം.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്‍, പാലക്കാട് 'കൈ' പൊള്ളുമോ?

അടുത്ത ലേഖനം
Show comments