ഓണത്തിന് തുടങ്ങും, മോഹന്‍ലാലിന്‍റെ അടുത്ത തമ്പുരാന്‍ !

Webdunia
ശനി, 27 മെയ് 2017 (16:12 IST)
തമ്പുരാന്‍ സിനിമകള്‍ക്ക് ഇപ്പോള്‍ ഒരു ഇടവേളയാണ്. ഷാജി കൈലാസ് മലയാളത്തില്‍ സിനിമയെടുത്തിട്ട് കുറേക്കാലമായി. രഞ്ജിത്ത് അത്തരം സിനിമകള്‍ എഴുതുന്നത് നിര്‍ത്തിയിട്ടും കാലമേറെയായി. എന്തായാലും മലയാള സിനിമയില്‍ പ്രകമ്പനം സൃഷ്ടിച്ച അത്തരം ചിത്രങ്ങളുടെ പൂക്കാലത്തിന് വീണ്ടും തുടക്കമാകുകയാണ്.
 
രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന മാസ് സിനിമയുടെ ചിത്രീകരണം ഈ ഓണക്കാലത്ത് ആരംഭിക്കും. സെപ്റ്റംബര്‍ മധ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കാമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
 
ഈ സിനിമ ഒരു ക്രൈം ത്രില്ലറാണ്. മോഹന്‍ലാല്‍ ഒരു ഡോണ്‍ ആയാണ് അഭിനയിക്കുന്നതെന്നാണ് സൂചന. രണ്‍ജി ഇപ്പോള്‍ ലേലത്തിന്‍റെ രണ്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കുകയാണ്. അതിനുശേഷം ഈ സിനിമയുടെ തിരക്കഥാരചന ആരംഭിക്കും.
 
വിന്‍‌സന്‍റ് ഗോമസ്, സാഗര്‍ എലിയാസ് ജാക്കി, ജഗന്നാഥന്‍, കണ്ണന്‍ നായര്‍, ഹരിയണ്ണ, സക്കീര്‍ ഹുസൈന്‍ തുടങ്ങിയ സൂപ്പര്‍ അധോലോക നായകന്‍‌മാരെ അനശ്വരമാക്കിയ താരമാണ് മോഹന്‍ലാല്‍. ആ‍ ശ്രേണിയിലേക്കാണ് പുതിയ ചിത്രവുമായി ഷാജി കൈലാസ് എത്തുന്നത്. 
 
രണ്‍‌ജി പണിക്കരുടെ തീ പാറുന്ന ഡയലോഗുകളാല്‍ സമ്പന്നമായിരിക്കും ഈ സിനിമ. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
‘പ്രജ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് രണ്‍‌ജി പണിക്കര്‍ തിരക്കഥയെഴുതിയിട്ടുണ്ട്. ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, അലിഭായ്, റെഡ് ചില്ലീസ് എന്നിവയാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമകള്‍.

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

ശബരിമലയ്ക്ക് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്വര്‍ണ്ണ മോഷണം വിവാദം, കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

അടുത്ത ലേഖനം
Show comments